വീണ്ടും പൊളിഞ്ഞ് നല്ല രീതിയില്‍ പോയ ബിഗ്ഗ് ബോസ് – ഓടിച്ച് വിട്ടത് തമിഴ് നാട് സര്‍ക്കാര്‍.
ബിഗ്ഗ് ബോസ് സീസണ്-3 ഷൂട്ടിങ് നിര്‍ത്തി.കോവിഡ് സാഹചര്യത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ്ഗ്ബോസ്.നോബി,ഡിംപല്‍ ഭാല്‍,കിടിലം ഫിറോസ്,മണിക്കുട്ടന്,മജിസിയഭാനു,സൂര്യ ജെ മേനോന്,ലക്ഷ്മി ജയന്,സായ് വിഷ്ണു,അനൂപ് കൃഷ്ണന്,അഡോണി ടി ജോണ്‍,റംസാന് മുഹമ്മദ്,ഋതുമന്ത്ര,സന്ധ്യ മനോജ്,ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ്ഗ്ബോസ് മത്സരാര്‍ത്ഥികളായി എത്തിയിരുന്നത്.വൈറ്റ് കാര്‍ഡ് എന്‍ട്രിയായി ഫിറോസ് സജ്ന ദമ്പതിമാരും മിഷേലും,രമ്യ പണിക്കരുമെത്തി.
ബിഗ്ഗ്ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ് സജ്ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.കിടിലം ഫിറോസ്,ഋതുമന്ത്ര,സായിവിഷ്ണു,റംസാന്,മണിക്കുട്ടന് നോബി,ഡിംപല്‍,അനൂപ് കൃഷ്ണ എന്നിവരാണ് ഏറ്റവും ഒടുവില്‍ ബിഗ്ഗ്ബോസില്‍ ഉണ്ടായിരുന്നത്.കോവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും പ്രതിസന്ധി മാറിയാല്‍ ഉടനെ ബിഗ്ബോസിന്റെ സംപ്രേഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ഏഷ്യാനെറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.