വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കും-അവസാന
ഘട്ടത്തില്‍ സന്തോഷത്തില്‍ കുടുംബം.
വൈക്കത്തപ്പന്റെ പൊന്നോമന മകളാണ് വൈക്കം വിജയലക്ഷ്മി.
അവള്‍ക്ക് ഭഗവാന് കാഴ്ചകള്‍ മാത്രം കൊടുത്തില്ല.എന്നാല്‍ ഒരു
മുരളിക സമ്മാനിച്ചാണ് അവളെ ഭൂമിയില്‍ ജനിപ്പിച്ചത് ഒറ്റക്കമ്പി വീണയിലൂടെ ദൈവം സമ്മാനിച്ച സംഗീതം മീട്ടി അവള് വളര്‍ന്നു.പാടി പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന വിജയലക്ഷ്മിയെ ഗുരുവായൂര്കാരന് ഒരിക്കല്‍ വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചു.പാലക്കാരന് ആ ക്ഷീണം തീര്‍ക്കാന്‍ അവളെ വിവാഹം കഴിച്ചു. എല്ലാം സന്തോഷമായി നടക്കുന്നതിനിടെ ഒരു വേദന നല്കുന്ന പോസ്റ്റ് വിജയലക്ഷ്മിയുടേതായി വന്നെങ്കിലും അതില്‍ കഴമ്പില്ലെന്ന് പറഞ്ഞ് അച്ഛന് രംഗം ശാന്തമാക്കി.ഇനി വരുന്ന വാര്‍ത്തയാണ് സന്തോഷം നിറഞ്ഞത്.
നമ്മള് മാത്രം കണ്ട കേട്ട വൈക്കം വിജയലക്ഷ്മി ഇനി തിരിച്ച്
നമ്മളെയും കാണും.വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ച് കിട്ടാനുള്ള
ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്.അമേരിക്കയിലാണ് ചികിത്സ
ഒരു വീഡിയോ വിജയലക്ഷ്മിയുടെ മാതാപിതാക്കളുടേതായി പുറത്തെത്തിയിട്ടുണ്ട്.അതില്‍ പറഞ്ഞിരിക്കുന്നത് കാഴ്ച തിരിച്ച് കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട് എന്നാണ്.ഞരമ്പിന് പ്രശ്നങ്ങളുണ്ട് ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഗുളിക കഴിക്കുമ്പോള്‍ മാറ്റമുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്.ആദ്യ സ്കാന്‍ റിപ്പോര്‍ട്ട് അയച്ചു.ഇനി രണ്ടാമത്തെ റിപ്പോര്‍ട്ട് അയക്കണം.കൊറോണ വന്നത് കാരണം ഒന്നും നടക്കുന്നില്ല.പുരോഗതി വിലയിരുത്തിവേണം തുടര്‍ ചികിത്സ ചെയ്യാന്‍.
അമേരിക്കയിലെ കാര്യങ്ങള്‍ സ്പോണ്‍സര്‍മാരാണ് ചെയ്യുന്നതെന്നും വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ സന്തോഷത്തോടെ പറയുന്നു.നമുക്ക് പ്രാര്‍ത്ഥിക്കാം വിജയലക്ഷ്മിക്ക് വേണ്ടി.
ഫിലീം കോര്‍ട്ട്.