വോട്ട് ചെയ്തു മഷി പുരട്ടിയ പേളിയുടെ വിരലില്‍ കുഞ്ഞ് വാവയുടെ കൈ.
കഴിഞ്ഞ മാസമായിരുന്നു സെലിബ്രേറ്റികളായ പേളിമാണിക്കും ശ്രീനിഷ് അരവിന്ദനും പെണ്‍കുഞ്ഞ് പിറന്നത്.ബിഗ്ബോസില്‍ മത്സരാര്‍ത്ഥികളായെത്തി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു ഇരുവരും.അതിന് ശേഷം സ്വന്തം യൂടൂബ്ചാനല് തുടങ്ങി.അതിലൂടെ തന്നെ സ്നേഹിക്കുന്നവരുമായി സംവദിച്ച് പോരുകയായിരുന്നു.ഗര്‍ഭിണിയായതും അതുമായി ബന്ധപ്പെട്ടതുമെല്ലാം പങ്കുവെക്കാറുള്ള പേളി കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.തന്റെ അമ്മ തന്നെ വളര്‍ത്തിയത് പോലെ താനും മകളെ വളര്‍ത്തും എന്നായിരുന്നു ബേബി ഷവറിങ്ങിനിടെ പേളി പറഞ്ഞിരുന്നത്.
ഇലക്ഷന് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയ പേളി തന്റെ വിരലില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് പുരട്ടിയ മഷിയുള്ള വിരല്‍ മകളെ കൊണ്ട് പിടിപ്പിച്ച് ഫോട്ടോയെടുത്ത് അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കുറിച്ചതിങ്ങനെ-അവളുടെ തിളങ്ങുന്ന
ഭാവിക്കായി വോട്ട് ചെയ്തു എന്നാണ്.അതിന് മുമ്പ് മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെ-
ഈ സുന്ദരമായ നിമിഷം നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി പങ്കുവെക്കണം എന്ന് തോന്നി.ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം.ഞങ്ങള്‍ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നായിരുന്നു.അതെ ആരോഗ്യവും സന്തോഷവും എന്നും നിലനില്ക്കട്ടെ….
ഫിലീം കോര്‍ട്ട്.