സംഗീത സംവിധായകന് മുരളി സിതാര മരിച്ചു.തോല്പിച്ച് കളഞ്ഞതാണ് – -ദു:ഖത്തില്‍ സിനിമ.
എന്തിന്?എന്തായിരുന്നു കാര്യം?എന്നാണ് മരണവാര്‍ത്തയറിഞ്ഞ ഓരോരുത്തരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്.കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത തരത്തിലായി പോയി മുരളിസിതാര എന്ന ചലച്ചിത്ര സംഗീത സംവിധായകന്റെ മരണം.ഇന്നലെ ഉച്ചക്ക് മുറിയില്‍ കയറി കതകടച്ച അദ്ദേഹം നിരവധി തവണ വിളിച്ചിട്ടും വിളികേള്‍ക്കാത്തതിനെ തുടര്‍ന്ന് മകന് വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഫാനില്‍ കെട്ടി തൂങ്ങി ജീവനുമായി കടന്ന് കളഞ്ഞിരുന്നു.താളം മീട്ടുന്ന മനസ്സും കൈകളും കൊണ്ട് തന്റെ കഴുത്തിനൊരു കുരുക്ക് തീര്‍ക്കുമെന്ന് ആരും കരുതിയില്ല.എവിടെയാണ് പിഴച്ചത് എന്ന് മാത്രം അറിയില്ല.ഒന്ന് വിശ്വസിച്ചേ മതിയാകൂ ഇനി മുരളീ സിതാര എന്ന സംഗീത സംവിധായകന് ഈ ഭൂമിയില്‍ ഇല്ല എന്ന്.
‘ഒരു കോടി സ്വപ്നങ്ങളാല്’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം1987ല്‍ തീക്കാറ്റ് എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയാണ് അദ്ദേഹം സംഗീത രംഗത്തേക്ക് പ്രവേശിക്കുന്നത്. വി മുരളി എന്ന മുരളി സിതാരക്ക് സംഗീതം പഠിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് ഗാനഗന്ധര്വ്വന് യേശുദാസ് ആയിരുന്നു.യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ ഒരുപാട് കാലം വയലിനിസ്റ്റായിരുന്നു.നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് മുരളിസിതാര ഈണം നല്‍കിയത്.ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍,ശാരതേന്തു പൂ ചൊരിഞ്ഞു,സൗരയൂഥത്തിലെ സൗവര്‍ണ്ണ ഭൂമിയില്‍,അമ്പിളി പൂവേ നീയുറങ്ങൂ എന്നീ ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെതാണ്.ലളിത ഗാനത്തിലും മികച്ച് നിന്ന മുരളി 1991ല്‍ ആണ് ആകാശവാണി നിലയത്തിലെത്തുന്നത്.ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കംമ്പോസറായി.ആകാശവാണിക്ക് വേണ്ടി ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് ഈണം നല്‍കിയത്.
എല്ലാം അവസാനിച്ചു.അല്ല അവസാനിപ്പിച്ചു കളഞ്ഞു.ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് ആ അശുഭ മുഹൂര്‍ത്തം വന്ന് ചേര്‍ന്നത്.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.ഇന്ന് എല്ലാ പരിശോധനകളും കഴിഞ്ഞ് വിട്ട് കിട്ടുന്ന മുരളിസിതാരയെ വീട്ട് വളപ്പില്‍ സംസ്കരിക്കും ഭാര്യ ശോഭന കുമാരി,കീബോര്‍ഡ് പ്രോഗ്രാമറായ മിഥുന് മുരളിയും വിപിനുമാണ് മക്കള്‍.ആദരാഞ്ജലികളോടെ …….
ഫിലീം കോര്‍ട്ട്.