സംയുക്തക്ക് പിന്നാലെ ഹെയര്‍സ്റ്റൈല്‍ മാജിക്കുമായി മഞ്ജു വാര്യര്‍-ദിലീപിനെ കൊതിപ്പിക്കാനാണത്രേ.
കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം നടി സംയുക്ത വര്‍മ്മ
പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി മകന് ദക്ഷ്ധാര്മ്മിക്കിനൊപ്പം നില്‍ക്കുന്നത് വാര്‍ത്തയായിരുന്നു.അതിന് പിന്നാലെയിതാ വര്‍മ്മയുടെ ഉറ്റ സുഹൃത്തായ വാര്യറും അതേ സ്റ്റൈല്‍ പരീക്ഷിച്ച് എത്തിയിരിക്കുന്നു.വര്‍മ്മ വാര്യര്‍ എന്ന് പറഞ്ഞപ്പോള്‍ മനസ്സിലാകാത്ത പ്രശ്നമൊന്നുമില്ലല്ലൊ.സംയുക്തയും മഞ്ജുവും തന്നെ.സിനിമക്ക് പുറത്തും കട്ട സുഹൃത്തുക്കളാണ് ഇരുവരും അതുകൊണ്ടാണോ ഹെയര്‍ സ്റ്റൈലും കോപ്പിയടിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്.മാത്രമല്ല മഞ്ജുവിന് പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുകയാണെന്നും ഇതെല്ലാം കണ്ട് ദിലീപിന് കൊതി മൂക്കട്ടെയെന്നും പുത്തന്‍ ഫോട്ടോക്ക് താഴെ പോസ്റ്റും വന്നിട്ടുണ്ട്.
എല്ലാം കൊണ്ടും മഞ്ജുവിന്റെ സുവര്‍ണ്ണ കാലഘട്ടമാണ്.സാഹിത്യത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന അമ്മ ഗിരിജ വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.കൂടാതെ മമ്മുട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിന്റെ വിഷമം പലപ്പോഴും പങ്കുവെച്ചിരുന്നു.അതും തീരുകയാണ്.ദ പ്രീസ്റ്റ് റിലീസാകുന്നതോടെ എക്കാലത്തേയും വലിയ ആഗ്രഹം സഫലമാകും.അതിനൊപ്പം ലളിതം സുന്ദരം തിയേറ്ററിലെത്താനുണ്ട്.എല്ലാം നഷ്ടപ്പെട്ടപ്പോഴും തകരാതെ
വളര്‍ന്ന മഞ്ജുവാര്യരുടെ കരുത്തിനെ,മടങ്ങിവരവിനെ,നിലനിര്‍ത്തുന്ന സൗന്ദര്യത്തെ അഭിമാനത്തോടെ കാണാം.
ഫിലീം കോര്‍ട്ട്.