സനുഷ തകര്‍ക്കുന്നു സാരിയില്‍ – നടി കളിച്ചത് കണ്ടോ, നല്ല മെയ്യ് വഴക്കം….
1998 ല്‍ കല്ലുകൊണ്ടൊരു പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളില്‍ തന്റെ അഭിനയ മികവ് കാഴ്ചവെച്ചു. വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടെന്ന് തന്നെ സിനിമയില്‍ നായികയായും വേഷമിട്ടു. മിസ്റ്റര്‍ മരുമകന് എന്ന ദിലീപ് ചിത്രത്തില്‍ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവില്‍ അഭിനയിച്ചു കഴിഞ്ഞു.
2004-ല്‍ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരന് സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകര്‍ക്ക് സനൂപിനോടും ഉള്ളത്. സിനിമയില്‍ ഏറെ തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്നും ഇടവേള എടുത്തത്, സിനിമയില്‍ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമായിരുന്നു, വിഷുവിനോട് അടുപ്പിച്ച് സനുഷ പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു, അമ്മയുടെ സാരിക്ക് ടീ ഷര്‍ട്ട് ബ്ലൗസ് ആകിയിട്ടാല് എങ്ങനെ ഇരിക്കും എന്നായിരുന്നു താരം ആരാധകരോട് പങ്കുവെച്ചത്, വളരെ പെട്ടെന്നായിരുന്നു സനുഷയുടെ ഈ ചിത്രങ്ങള്‍ ശ്രദ്ധ നേടിയത്.
ഇപ്പോള്‍ സനുഷ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറല്‍ ആകുന്നത്,മനോരമ ആരോഗ്യം മാസികക്ക് വേണ്ടി സനുഷ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറല്‍ ആകുന്നത്. ശ്യാം ബാബുവാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സാരിയില്‍ അതിസുന്ദരി ആയിട്ടാണ് സനുഷ എത്തിയിരിക്കുന്നത്, താരത്തിന്റെ ഈ വീഡിയോ വളരെ പെട്ടെന്നാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.FC