സിനിമക്ക് നവോദയ മണിയെ നഷ്ടപ്പെട്ടു പ്രതീക്ഷിക്കാത്ത മരണം.
അരങ്ങത്തായിരുന്നില്ല അണിയറയിലായിരുന്നു.ഒത്തിരി നടന്മാര്ക്കും നടിമാര്‍ക്കും അരങ്ങൊരുക്കിയ പ്രൊഡക്ഷന്‍ കണ്ട്രോളറും സിനിമ വിതരണ കമ്പനി ഉടമയുമായ നവോദയ മണിയും അരങ്ങൊഴിഞ്ഞു.കോടാമ്പക്കം വെള്ളാളം നഗര്‍ തെരുവില്‍ ഫ്ളാറ്റ് നമ്പര്‍ 42/2 അവന്തികയില്‍ വെച്ചായിരുന്നു മരണം.ചെന്നൈയില്‍ തന്നെ അദ്ദേഹത്തിന് സംസ്കാരവും നടത്തി.ഇടുക്കി കുളമാവ് മിച്ചാരം കൂട്ട് കുടുംബാംഗമായ വി മണി നവോദയയിലൂടെയാണ് ചച്ചിത്രമേഖലയില് പ്രവര്‍ത്തനം ആരംഭിക്കുന്നത്.നവോദയയില്‍ എത്തിയതോടെ നവോദയമണി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒട്ടനവധി ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച നവോദയമണി തമിഴ് സിനിമകളെ മലയാളത്തില്‍ വിതരണത്തിനെത്തിക്കുന്ന മീഡിയേറ്ററായി പ്രവര്‍ത്തിച്ചു.ഇവിടുത്തെ മലയാള സിനിമകള്‍ തമിഴിലും വിതരണം ചെയ്തു.തമിഴ് നാട്ടില്‍ റിലീസാകുന്ന മലയാളം ചിത്രങ്ങള്‍ മണിയിലൂടെയായിരുന്നു അവിടെ എത്തിയത്.കസ്തൂരിമാന്‍ എന്ന മലയാള ചിത്രം തമിഴിലേക്ക് മൊഴിമാറ്റിയതാണ് അവസാനമായി ചെയ്തത്.52 വയസ്സുകാരനായ മണിയുടെ മരണം ആരും പ്രതീക്ഷിച്ചതല്ല.സിനിമയില്‍ നല്ല ബന്ധങ്ങള്‍ ഒത്തിരിയുള്ള മണിയുടെ ദേഹവിയോഗത്തില്‍ താരസംഘടനയും പ്രൊഡക്ഷന്‍ സംഘടനകളും ദു:ഖം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു, രണ്ട് മക്കള്‍ യദു കൃഷ്ണന്,ൃഋഷി കൃഷ്ണ.ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.