സിനിമയില്‍ നിന്ന് ആരും വന്നില്ല ഒന്ന് കാണാന്‍-വിഷമത്തോടെ
സോമദാസ് പോയി.
ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു.റിയാലിറ്റി ഷോകളിലുടെ പ്രശസ്തനായ ഗായകന് സോമദാസ് അന്തരിച്ചു.ഹൃദയാഘാതമാണ് മരണകാരണം.പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയില്‍ തുടരവെ ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.കൊല്ലം ചാത്തന്നൂര്‍(42) സ്വദേശിയാണ്.കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് വൃക്കക്കും രോഗബാധ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കോവിഡ് മുക്തനായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
സ്റ്റേജ് ഷോകളിലൂടെ ആരാധകരെ നേടിയ സോമദാസ് അണ്ണാരക്കണ്ണനും തന്നാലായത്,മിസ്റ്റര്‍ പെര്‍ഫെക്ട്,മണ്ണാക്കട്ടയും കരിയിലയും എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു.
അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണിയുടെ ശബ്ദമനുകരിച്ചാണ് സോമദാസ് കൂടുതല്‍ ശ്രദ്ധേയനായത്.കൊല്ലം സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി സ്കൂള്‍,SN കോളേജ് എന്നിവടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം.ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ട്.
ഫിലീം കോര്‍ട്ട്.