സിനിമയില്‍ രണ്ട് മരണം മൂന്നാമതാര്? _ പേടിച്ചത് സംഭവിച്ചു മൂന്നും നാലും _
രണ്ട് സിനിമാക്കാര് മരിച്ചാല്‍ മൂന്നാമതാര്,എവിടെ നിന്നാണ് ആ
ദുരന്ത വാര്ത്തവരിക?അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്രേ
സിനിമയിലുള്ളവര്‍.പറയുന്നതും കുറിപ്പിട്ടതും സംവിധായകനും നടനുമായ ലാല്‍ ജോസ് സാറാണ്.
അദ്ദേഹത്തിന്റെ post ഇങ്ങിനെ
ആദ്യം രവിയേട്ടന് രവി വള്ളത്തോള്‍ അത് കഴിഞ്ഞ് വേലായുധേട്ടന് വേലായുധന് കീഴില്ലം.ആ രണ്ട് വാര്‍ത്ത അറിഞ്ഞതോടെ മൂന്നാമതാരെന്ന ഒരു പേടി തട്ടി.എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തിടത്ത്
നിന്നാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് മരണ വാര്‍ത്ത എത്തിയത്.നടന് ഇര്‍ഫാന്‍ഖാനും,ഋഷികപൂറും.ഋഷികപൂര്‍, എനിക്ക് കൗമാരത്തോട് ഒട്ടി നില്ക്കുന്ന ഓര്‍മ്മകളാണ്.എത്ര ശ്രമിച്ചാലും ഒരിക്കലും ആകാന്‍ കഴിയാത്ത,അത്രക്ക് പെര്‍ഫക്ടായിരുന്നു ഋഷികപൂര്‍ ആ സൗന്ദര്യം ആസ്വദിക്കാന്‍ വീഡിയോ കാസ്റ്റുകള്‍ വീട്ടിലേക്ക് ഒഴുകി വന്നു.അത്രക്കാരാധനയായിരുന്നു ആ രാജകുമാരനോട്.നന്നായി ശ്രമിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന പൂമരക്കൊമ്പായി ജീവിതം ഒരേ സമപ്രായക്കാരായിരുന്നു ഞാനും ഇര്‍ഫാനും,കഥാപാത്രങ്ങളെ അളന്ന് തൂക്കി മാത്രം ചിരിക്കുകയും പ്രണയിക്കുകയും ചെയ്ത ഇര്‍ഫാന്‍ഖാനും വിടവാങ്ങി .
എന്തായാലും ഒന്നില്‍ തുടങ്ങി നാലില്‍ എത്തി നില്‍ക്കുകയാണ് സിനിമക്കാരുടെ മരണം.അതങ്ങിനെ അവസാനിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ഒപ്പം സിനിമയെ വിട്ട്,നമ്മെ വിട്ട് പിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍.ഫിലീം കോര്‍ട്ട്.