സീരിയലിലെ കുഞ്ഞ് മിടുക്കി വൃദ്ധി -അല്ലു അര്ജ്ജുന് കൊടുത്ത പിറന്നാള്‍
സമ്മാനം കണ്ടൊ?
അഭിനയിച്ച് തുടങ്ങിയിട്ട് കുറച്ച് കാലമായി എന്നാല്‍ സീരിയല്‍ കാണുന്ന ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും മാത്രം അറിയാമായിരുന്ന കുഞ്ഞ് താരമായിരുന്നു വൃദ്ധി വിശാല്‍.എന്നാല്‍ സീരിയല്‍ നടന് അഖില്‍ ആനന്ദിന്റെ കല്ല്യാണത്തിന് വന്ന വൃദ്ധി
അവിടെ വെച്ചൊരു ഡാന്‍സ് കളിച്ചു. അതോടെ വൃദ്ധി ജനഹൃദയങ്ങളാണ് കീഴടക്കിയത്.ആ നൃത്തത്തിന്റെ ചുവട് വെച്ച് സോഷ്യല്‍ മീഡിയ വൃദ്ധിയുടെ മുഴുവന്‍ കലാപ്രകടനങ്ങളും പുറത്തെടുത്തു.മാത്രമല്ല വൈറലായ നൃത്തത്തിലൂടെ സീരിയല്‍ നടന്റെ കല്ല്യാണവും നാലാളറിഞ്ഞു. ഒന്ന് ക്ലിക്കായി കിട്ടിയാല്‍ പറയണ്ടല്ലൊ പിന്നെ ചാനലുകളുടെ തിരക്കായി അങ്ങനെ പല ഷോകളിലും വൃദ്ധിക്കുട്ടിയെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചു.
ഇപ്പോഴിത വൃദ്ധി മനസ്സറിഞ്ഞ് ചുവട് വെച്ചിരിക്കുന്നു.തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ കട്ട ഫാനാണ് വൃദ്ധി.അപ്പോള്‍ അല്ലു അര്‍ജ്ജുന്റെ ജന്മദിനം വന്നാല്‍ മനസ്സറിഞ്ഞ് വേണ്ടേ സമ്മാനം കൊടുക്കാന്‍.കുട്ടി ബൊമ്മാ….കുട്ടിബൊമ്മാ എന്ന അല്ലു അര്‍ജ്ജുന്റെ ഗാനത്തിന് ചുവട് വെച്ചുകൊണ്ട് പറഞ്ഞത് ഹാപ്പി ബര്‍ത്ത് ഡേ
അല്ലുഅര്ജ്ജുനങ്കിള്…..ഞാന്‍ അങ്കിളിന്റെ ഒരു കട്ട ഫാനാ…എന്നാണ് വൃദ്ധിക്കുട്ടിയുടെ ഈ സന്ദേശം അല്ലുവിന്റെ കൈകളിലെത്തി.എന്തായാലും വൃദ്ധിക്കുട്ടിയെ നമുക്കിനി സിനിമയില്‍ കാണാം.ഷാജി കൈലാസിന്റെ കടുവ എന്ന ചിത്രത്തില്‍
പൃഥ്വിരാജിന്റെ മകളായെത്തുന്നത് വൃദ്ധിയാണ്.
ഫിലീം കോര്‍ട്ട്.