പാന്റും ടോപ്പും ധരിച്ച് നടി ശോഭന ഇത് വരെ കാണാത്ത വേഷത്തിലും സുന്ദരി.
ആരും അറിയാതെ സ്നേഹിച്ചു പോകുന്ന സ്വപ്നം കാണുന്ന സെലിബ്രേറ്റി സുന്ദരികളില്‍ അന്നും ഇന്നും എന്നും നിറഞ്ഞ് നില്ക്കുന്ന നടിയാണ് ശോഭന.ബാലചന്ദ്രമേനോന് ശോഭനയെ മലയാള സിനിമക്ക് സമ്മാനിച്ചത് മുതല്‍ അവര്‍ യുവഹൃദയങ്ങള്‍
കീഴടക്കിയതാണ്.സൂപ്പര്‍ ഹിറ്റ് ജോഡികളാകാന്‍ ഏത് നടനെ കിട്ടിയാലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യും.ശോഭനയുടെ ഹിറ്റ് ജോഡികളായ നടന്മാര് മമ്മുട്ടി,സുരേഷ് സുരേഷ് ഗോപി,മോഹന്‍ലാല്‍,ജയറാം,റഹ്മാന് തുടങ്ങിയവരെല്ലാം സൂപ്പര്‍ തന്നെയായിരുന്നു.മാന്യമായ വസ്ത്രം മാത്രം ധരിച്ചായിരുന്നു ശോഭനയുടെ അഭിനയം.ഒരിക്കലും അവരെ വള്‍ഗറായി കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.അവരതിന് ഒരുക്കവുമായിരുന്നില്ല.നല്ല കോട്ടന്‍ സാരിയിലായിരുന്നു എന്നും അവര്‍ തിളങ്ങിയത്.അഭിനയത്തിനൊപ്പം ജീവവായുവായി നൃത്തവും കൊണ്ട് നടക്കുന്നു.ഈ തിരക്കിനിടയില്‍ അവര്‍ വിവാഹം കഴിക്കാന്‍ മറന്ന് പോയി എന്നത് മാത്രമാണ് ദു:ഖം.പക്ഷെ അവരുടെ വലിയ മനസ്സ് കാണാതെ പോകരുത്.അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിട്ടുണ്ട്.അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്.ഗുരുവായൂരില്‍ വെച്ച് ചോറൂണ് നടത്തിയാണ് പേരിട്ടത്.ഇപ്പോള്‍ അവരുടെ ഒരു ഫോട്ടോ പുറത്തെത്തിയിട്ടുണ്ട്.പേന്റും ടോപ്പുമാണ് അണിഞ്ഞിരിക്കുന്നത്.ഈ വേഷത്തില്‍ അവരെ അങ്ങനെ കാണാത്തതാണ്.എന്തായാലും അത് ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു അവരെ സ്നേഹിക്കുന്ന ആരാധകര്‍.സുരേഷ് ഗോപിക്കൊപ്പം വരനെ ആവശ്യമുണ്ട് എന്ന
ചിത്രത്തിലാണ് ലാസ്റ്റ് അഭിനയിച്ചത്.
ഫിലീം കോര്‍ട്ട്.