സീരിയല്‍ താരങ്ങളായിരുന്നു ഇന്നലെ വരെ – ഇനി ഈ നടിയും നടനും ഭാര്യ ഭര്ത്താക്കന്മാര്.
വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് മുതല്‍ ആഘോഷമായിരുന്നു.അത് വരെ കണ്ട മൃദുല ആയിരുന്നില്ല വിവാഹം ഉറപ്പിച്ച ശേഷം.ഫോട്ടോഷൂട്ടും ചാനല്‍ ഷോകളിലെ മത്സരാര്‍ത്ഥികളുമായി ശരിക്കും അടിച്ച് പൊളിച്ച് ആഘോഷിച്ചതിന് ശേഷമാണ് മൃദുലയും യുവയും വിവാഹിതരായത്.സീരിയലില്‍ പല വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അഭിനയം വേറെ ജീവിതം വേറെ എന്ന റിയാലിറ്റിയിലേക്കാണ് ഇന്ന് മുതല്‍ കാലെടുത്ത് വെക്കുന്നത്.ആറ്റുകാലമ്മ ദേവിയെ സാക്ഷിയാക്കിയാണ് മൃദുലയുടെ കഴുത്തില്‍ യുവ താലി ചാര്‍ത്തിയത്.ഈ സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വളരെ കുറച്ച് പേര് മാത്രമാണ് ഉണ്ടായിരുന്നത്.ജൂലൈ 8 എന്ന വിവാഹ തിയ്യതി നേരത്തെ താരങ്ങള്‍ തീരുമാനിച്ചിരുന്നതാണ്.കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി.കെ യാണ് മൃദുലയെ ഒരുക്കിയത്.കസവ് സാരിയിലാണ് നവ വധുവായി മൃദുല പുതു ദാമ്പത്യത്തിലേക്ക് ചുവട് വെച്ചത്.വിവാഹ ശേഷം ഇരുവരും ചേര്‍ന്ന് കുറിച്ചത് എല്ലാവരോടും സ്നേഹം വളരെയധികം സന്തോഷം ഇനി തുടര്‍ന്നും ഈ സ്നേഹവും പിന്തുണയും ഉണ്ടാകണം ഞങ്ങള്‍ക്കിരുവര്‍ക്കും.
യുവ-മൃദുല മാന്യതയും സംസ്കാരവും ചേര്‍ന്ന രീതിയില്‍ മാതൃക ദമ്പതികളായി ഒരായുസ്സ് മുഴുവന്‍ ഇണ പിരിയാതെ ഒന്നായി ജീവിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.