സീരിയല്‍ നടന് മനോജിന്റെ മുഖം 90 ശതമാനം റെഡിയായി, മമ്മുട്ടിയടക്കമുള്ള താരങ്ങള്‍…
![](https://filmcourtonline.com/wp-content/uploads/2021/12/MANOJ-READY-1024x768.jpg)
ആദ്യം ആ വര്ത്തകണ്ടപ്പോള് ഞെട്ടി എന്നാല്‍ അതില്‍ നിന്നു മോചിതനാകുന്നു എന്ന വാര്‍ത്ത സന്തോഷം തരുന്നതാണ്. നടന് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്നവരാണ്. അടുത്തിടെ മനോജിന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി എന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു മനോജ് പറഞ്ഞത്. പിന്നീടിങ്ങോട്ട് വളരെ കുറച്ച് ദിവസം കൊണ്ട് രോഗാവസ്ഥ മാറി വരുന്നു എന്ന സന്തോഷമാണ് നടന് പങ്കുവെച്ചത്.
ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തോളം മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയില്‍ മനോജ് പറയുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മനോജും മകനും ഒരുമിച്ചെത്തിയാണ് സംസാരിച്ചത്. കഴിഞ്ഞ ദിവസം ഒരു സങ്കട വാര്‍ത്തയും ഒരു സന്തോഷ വാര്‍ത്തയും തനിക്ക് ഉണ്ടായി എന്നും പറഞ്ഞാണ് മനോജ് സംസാരിച്ച് തുടങ്ങുന്നത്.
എംഎല്‍എ പിടി തോമസിന്റെ മരണ വാര്‍ത്തയാണ് സങ്കടമുണ്ടാക്കിയത്. ‘സന്തോഷ വാര്‍ത്തയെന്ന് പറഞ്ഞാല്‍ എന്റെ ഈയൊരു അവസ്ഥ മാറിയിട്ടില്ല. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആവും എന്നതാണ്. നിങ്ങള്‍ ആദ്യം കണ്ട എന്റെ മുഖത്തില്‍ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോള്‍ ചെറിയ പ്രശ്നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാല്‍ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോര്‍ത്തില്ല. കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സൗണ്ട് ടെസ്റ്റിങ്ങിനു പോയിരുന്നു. അതില്‍ സെലെക്ഷന്‍ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്നൊരു സന്തോഷ വാര്‍ത്ത കൂടി താരം പറഞ്ഞിരുന്നു.
മമ്മുക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാന്‍ വിളിക്കുയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് ടെന്‍ഷനടിക്കേണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. സിനിമാ രംഗത്ത് നിന്നും ഒരുപാട് ആളുകള്‍ തന്നെ വിളിച്ചിരുന്നുവെന്നും മനോജ് പറയുന്നു.
ദൈവം ഉണ്ടെന്നു പറയുന്നത് വെറുതെയല്ല പ്രാര്‍ത്ഥനയുടെ ഫലം അനുഭവിക്കുന്നവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ശക്തിയാണത് FC