സീരിയല്‍ നടിയുടെ കല്യാണത്തിനിടെ സിമ്മിംഗ്പൂളില് വീണ് നടിമാര്‍.. അടിതെറ്റിയാല്‍ ഇതാണ്ഗതി
‘കസ്തൂരിമാന്‍’ സീരിയല്‍ താരം റെബേക്ക സന്തോഷിന്റെയും സംവിധായകന് ശ്രീജിത്ത് വിജയന്റെയും വിവാഹചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
വിവാഹാഘോഷത്തിനിടയില്‍ പൂളിലേക്ക് വീണ നടിമാരുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടിമാരായ ഹരിതയും പ്രതീക്ഷയുമാണ് പൂളില്‍ വീണത്.
പൂളിന് അരികില്‍ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള് ഹരിതയെ റെബേക്കയും പ്രതീക്ഷയും കൂടെയാണ് ആദ്യം പൂളിലേക്ക് തള്ളിയിടുകയായിരുന്നു. തിരിച്ചു കയറാനായി തനിക്കു നേരെ കൈനീട്ടിയ പ്രതീക്ഷയേയും ഹരിത പൂളിലേക്ക് വലിച്ചിടുകയായിരുന്നു.
നീല ബോര്‍ഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. മുണ്ടും ഷര്‍ട്ടും ധരിച്ച് സിംപിള്‍ ലുക്കിലായിരുന്നു വരന് ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു.FC