മലയാള സിനിമക്ക് വീണ്ടും നഷ്ട്ടം ഈ നടനും വിടവാങ്ങി — ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലെ…….
പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആലപ്പുഴയില്‍ നിന്നുള്ള നടനായിരുന്നു ലത്തീഫ്..
അദ്ദേഹം നവോദയ അപ്പച്ചന്റെയും, ഉദയയുടെയും ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചു, അഭിനയരംഗത്തെത്തിയതോടെ ആലപ്പി ലത്തീഫ് എന്നറിയപ്പെടാന്‍ തുടങ്ങി തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തുന്നത്. നാടകമായിരുന്നു ആദ്യതട്ടകം അഭിനയതന്നെ ജീവിതം എന്നതിനാല്‍ സിനിമയുടെ വഴിയിലേക്കെത്തി അങ്ങിനെ ഉദയയുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയുള്‍പ്പെടെ 50-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അഭിയത്തിലൂടെ വലുതായൊന്നും നേടാനാകാതെ അദ്ദേഹം ജീവിത സാഹചര്യം ഉള്‍ക്കൊണ്ട് ആലപ്പുഴയില്‍ വലിയകുളത്ത് പുരാവസ്തുവ്യാപാരംസ്ഥാപനം ആരംഭിക്കുകയായിരുന്നു. ആലപ്പുഴ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് എന്ന ആലപ്പി ലത്തീഫ് 85ാം വയസില്‍ സ്വര്‍ഗ്ഗം പൂകിയിരിക്കുന്നു ഭാര്യ: ബീമ. മക്കള്‍: ബീന, ഹാസ്ലിം, നൈസാം, ഷാഹിര്‍ പരേതാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് FC..