സീരിയല്‍ നടി ഡിംപിന്റെ കുഞ്ഞാണ് വീഡിയോ, സിംപിള്‍ ആയ ഡിംപിള്‍ അമ്മയായതോടെ …..
നല്ല ദിവസം നോക്കി സ്വന്തം കുഞ്ഞിനെ ഇതാ ഡിംപിള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്കായി കാണിച്ചിരിക്കുന്നു. അതൊരു വാക്കായിരുന്നു ക്രിസ്മസ് ദിനത്തില്‍ ആ വാക്കുപാലിച്ച് ഡിംപിള്‍ റോസ്. പ്രേഷകര്‍ ഏറെ കൊതിയോടെ കാത്തിരുന്ന സ്വന്തം ഉണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡിംപിളിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്.
പാച്ചുവിനെ കാണണമെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിരുന്നുവെന്നും ക്രിസ്മസിന് കാണിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഡിംപിള്‍ പറയുന്നു. പക്ഷേ ഇത്രയും നേരത്തെ കുഞ്ഞിനെ കാണിക്കണോയെന്ന് ഇടയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാലൊടുവില്‍ ക്രിസ്മസ് ദിനം തന്നെ കുഞ്ഞുവാവയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഡിംപിള്‍ പറയുന്നു.
പാച്ചുവിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം കെസ്റ്ററിനും പാച്ചുവിനും വേണ്ടി ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു ഡിംപിള്‍. കുഞ്ഞുവാവയെ പരിചയപ്പെടുത്തുന്നതിനൊപ്പം അവനുലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി ഡിംപിള്‍ പങ്കുവെച്ചു.
ഗര്‍ഭകാലം മുതല്‍ തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഡിംപിള്‍ പങ്കുവെച്ചിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവും അതിലൊരാളുടെ വിടപറയലും എല്ലാം ഡിംപിള്‍ തുറന്നു പറഞ്ഞിരുന്നു, അമ്മയായതോടെ സിംപിള്‍ ആയ ഡിംപിളിന് അതിന്റേതായ മാറ്റങ്ങളും കാണാനുണ്ട്, കുഞ്ഞിന്റെ കാര്യത്തില്‍ അമ്മ കാണിക്കുന്ന കരുതലും തണലും പകര്‍ന്നു ഡിംപിളിനു മുന്നേറാന്‍ കഴിയട്ടെ FC