സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ അവസ്ഥ അറിഞ്ഞില്ലെ രണ്ടു കുട്ടികള്‍ പിറന്നു മുഖം പോലും കാണാനാകാതെ….
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ് .ബാലതാരമായാണ് നടി വെള്ളിത്തിരയിലെത്തിയത്.പിന്നീട് സിനിമയിലും സീരിയലിലും സജീവമായി.വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്നുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണുള്ളത്.സ്വന്തമായി യൂടൂബ് ചാനലുമുണ്ട്.ഇതിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഇടക്ക് വൈറലാകാറുമുണ്ട്.ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ആയതിനെകുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് യൂടൂബ് ചാനലില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.
അത്ര സുഖകരമായിരുന്നില്ല പ്രസവമെന്നും കുഞ്ഞിനെ കണ്ടതിനെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തി.ഇപ്പോഴിതാ തന്റെ പ്രെഗ്നന്‍സി യെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം.യുടൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തുന്നത്.ഇരട്ട കുട്ടികളാണ് താരത്തിന്.ക്രിസ്തുമസ്സ് കഴിഞ്ഞ സമയത്തായിരുന്നു അമ്മയാകാന്‍ പോകുന്ന വിവരം അറിഞ്ഞത്.ഒരു ഷൂട്ടിന് വേണ്ടി വീട്ടില്‍ എത്തിയതായിരുന്നു.ക്രിസ്തുമസ്സ് ആഘോഷമൊക്കെ കഴിഞ്ഞ് ആ സമയത്താണ് പ്രെഗ്നന്ന്റാണ് എന്നറിയുന്നത്.നേരത്തെ സംശയം തോന്നിയിരുന്നു.ചെറിയ അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ പോയത്.അങ്ങനെയാണ് ഗര്‍ഭിണിയാണെന്നറിയുന്നത്.ഇരട്ടകുട്ടികളാണ്.ഇരട്ടകുട്ടികളാണ് എന്ന് കേട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി.ഒരാളുടെ ഹാര്‍ട്ട് ബീറ്റ് കേള്‍ക്കാന്‍ പോയ ഞാന്‍ രണ്ടാളുടെ ഹാര്‍ട്ട് ബീറ്റാണ് കേട്ടത്.വീട്ടിലേക്ക് മടങ്ങി ഒരുപാട് എക്സൈറ്റഡായി ഒരുപാട് കെയര്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.നമ്മള് പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഇരട്ടി സന്തോഷം വന്നെത്തിയത്.സ്റ്റിച്ചിട്ട് കഴിഞ്ഞാല്‍ വിശ്രമത്തിന്റെ ആവശ്യമില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു.വലിയ കെയറിന്റെ ആവശ്യമൊന്നുമില്ലെന്ന് പലരും പറഞ്ഞു. ആളുകള്‍ പറയുന്നതായിരുന്നു മനസ്സിലേക്ക് എടുത്തിരുന്നത്.കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ഗൂഗിള്‍ ചെയ്യുകയും അതില്‍ നിന്നുള്ള നെഗറ്റീവ് കാര്യങ്ങള്‍ തലയിലേക്ക് എടുക്കുകയും ചെയ്തു.അത് ഏറ്റം മോശം കാര്യമാണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.സമയം പോയികൊണ്ടിരിക്കുംതോറും എല്ലാറ്റിനോടും പേടിയായിരുന്നു.എങ്കിലും ആഘോഷങ്ങളുടെ ഒരു സമയം കൂടിയായിരുന്നു അത്.ഫോട്ടോ ഷൂട്ടിന് വേണ്ടി പലരും അപ്രോച്ച് ചെയ്തു.കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പലതും വാങ്ങാന്‍ പലരും പ്ളാന്‍ ചെയ്തു.ഗിഫ്റ്റുകള്‍ കൊണ്ട് റൂം നിറഞ്ഞു.ഒന്നും പൊട്ടിച്ചില്ല എല്ലാം വീഡിയോ ചെയ്യാന്‍ വേണ്ടി മാറ്റി വെച്ചു.അതിനിടയില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ഞാന്‍ ആരോടും പറഞ്ഞില്ല.അഞ്ചര മാസത്തില്‍ ചെറിയൊരു ബ്ലീഡിംഗ് പോലെ കണ്ടു ഡിവൈനോട് പറഞ്ഞു.നോക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫുഡ് കഴിക്കാന്‍ നോക്കി.എങ്കിലും ഒന്നും കഴിക്കാനായില്ല.പക്ഷെ മമ്മിക്ക് കാര്യം മനസ്സിലായി.അങ്ങനം ഡോക്ടറെ വിളിച്ച് ഹോസ്പിറ്റലില്‍ പോയി ഇങ്ജക്ഷന് എടുത്തു.ഭര്‍ത്താവ് കാറില്‍ ഇരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ഒറ്റക്കാണ് പോയത്.തന്നെ കണ്ട ഉടനെ ഏത് സമയത്തും ഡെലിവറി നടക്കും എന്ന് ഡോക്ടര്‍ പറഞ്ഞു.പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥ.കുട്ടി ഒരാള്‍ താഴേക്ക് വന്ന് തുടങ്ങി എന്ന് ഡോക്ടര്‍ പറഞ്ഞു.കൗണ്‍സിലിങിന് ശേഷം ഓപ്പറേഷന് തിയേറ്ററിലേക്ക് കൊണ്ട് പോയി.എന്താകുമെന്നൊന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ചിട്ടു.രണ്ടാഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു.ഡെലിവറി കഴിയുന്നത് വരെ അങ്ങനെ കിടക്കാനാണ് ഡോക്ടര്‍ പറഞ്ഞത്.ജൂണ്‍ പന്ത്രണ്ടോടുകൂടി ഒരു വേദന വന്നു.ആദ്യം പോട്ടേന്ന് കരുതി .എന്നാല്‍ പിന്നീട് വല്ലാതെയായി.അങ്ങനെ ലേബര്‍ റൂമിലേക്ക് ഷിഫ്റ്റുചെയ്തു.ആ ദിവസം മുതല്‍ മൂന്ന് ദിവസം അവിടെ കിടന്നു.വേദന തടയാന്‍ നോക്കിയിട്ടും നിര്ത്താനാകുമായരുന്നില്ല.കുട്ടികളെ പുറത്തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അങ്ങനെ സ്റ്റിച്ച് കട്ട് ചെയ്ത് കുട്ടികളെ പുറത്തെടുത്തു.ഞാന്‍ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടില്ല.അവരെ പൊതിഞ്ഞെടുത്തുകൊണ്ടോടുന്നത് വരെ മാത്രമാണ് ഞാന്‍ കാണുന്നത്.ജൂണ്‍ 14നാണ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.ഡിംപിള്‍ പറഞ്ഞു നിര്‍ത്തുന്നു.FC