സീരിയല്‍ നടി തര്ള ജോഷി മരിച്ചു.പ്രായത്തോടൊപ്പം അസുഖവും മൂര്‍ച്ചിച്ചു.മറക്കാതെ താരങ്ങള്‍.
ഈ മരണം സീരിയല്‍ ടെലിവിഷന്‍ രംഗത്തിന് കനത്ത നഷ്ടമാണെന്ന് കുറിച്ചത് പ്രമുഖ നടീനടന്മാരായ അഞ്ചു മഹീന്ദ്ര,നിഷ ശര്‍മ്മ,കുശാല്‍ ടഡന് തുടങ്ങിയവരാണ്.
92 വയസ്സിന്റെ നിറവിലാണ് തര്ള ജോഷി എന്ന അഭിനയത്രി സ്വര്‍ഗ്ഗം പൂകിയത്.മേല്‍ പറഞ്ഞ നടിമാരും നടന്‍ന്മാരും അണിയറ പ്രവര്‍ത്തകരും അവരെ വല്ലാതെ സ്നേഹിക്കാന്‍ കാരണം കളങ്കമില്ലാത്ത പുഞ്ചിരിയും പുത്ര സ്നേഹത്തോടെയുള്ള പെരുമാറ്റവുമായിരുന്നു.
ജനപ്രിയ സീരിയലുകളായ ഏക് ഹസാരോംമേ മേരി ബഹ്നാ ഹേ,സാറാഭായ് v/sസാറാഭായ്,ബന്ത്നി എന്നീ ടെലിവിഷന്‍ ഹിറ്റ് ഷോകളാണ് തര്ള ജോഷിയെ ആരാധകരിലേക്ക് അടുപ്പിച്ചത്.ഇവരോടൊപ്പം അഭിനയിച്ചവര്‍ അമ്മയായും അമ്മൂമ്മയായും അവരെ സ്നേഹിച്ചു.അതുകൊണ്ട് തന്നെയാണ് മരണവാര്‍ത്തയറിഞ്ഞ് പലരും അറിയാതെ വിങ്ങിപൊട്ടി പോയത്.നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തര്ള അനില്‍ കപൂറിന്റെ ‘ഗാന്ധി മൈ ഫാദര്‍’ എന്ന സിനിമയിലും അഭിനയിച്ചു.
മരണവാര്‍ത്തയറിഞ്ഞ എല്ലാ താരങ്ങളും തര്ള എന്ന അമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഹൃദയാഘാതം മൂലം കഴിഞ്ഞ ഞായറാഴ്ചയാണ് തര്ള മരണത്തിന് കീഴടങ്ങിയത്.
നിയാശര്മ്മ കുറിച്ചത് റെസ്റ്റ് ഇന്‍ പീസ് യൂ വില്‍ ബി മിസ്സ്ഡ് എന്നാണ്.അങ്ങനെ ഓരോരുത്തരം തര്ളജിക്ക് വിട നല്കിയ ഓരോ സന്ദേശങ്ങള്‍ കുറിച്ചുകൊണ്ടാണ്.ആദരാഞ്ജലികളോടെ …
ഫിലീം കോര്‍ട്ട്.