സീരിയല്‍ നടി സൗജന്യ തൂങ്ങി മരിച്ചു, തീരെ പ്രതീക്ഷിക്കാത്ത മരണം എങ്ങനെ വിശ്വസിക്കും.
എന്തിനിതു ചെയ്തു എന്നു തന്നെയാണ് എല്ലാവരും ചോദിക്കുന്നത്, ആര്‍ക്കും കാരണം മനസിലാകുന്നില്ല മൂന്ന് ദിവസം മുമ്പേ ഒരുക്കങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട് കാരണം എഴുതിയ ആത്മഹത്യ കുറിപ്പിലെ തിയ്യതി പ്രകാരം ഇതെഴുതിയിട്ടു മൂന്നു ദിവസം കഴിഞ്ഞതായാണ് പോലീസ്സ് പറയുന്നത് കന്നഡ ടിവി സീരിയല്‍ നടി സൗജന്യയാണ് ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തുത്. ഈ അതിരു കടന്ന നടപടി സ്വീകരിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായി മരണക്കുറിപ്പില്‍ എഴുതിച്ചാര്ത്തിയിട്ടുണ്ട് അതിനുശേഷം നടി സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു ബംഗ്ലൂരുവിലെ ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്. സൗജന്യയുടെ ഫ്ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പില്‍ വിഷാദരോഗത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്, അതില്‍നിന്നു തനിക്കു മോചിതയാക്കാന്‍ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നു കുടക് ജില്ലയിലെ കുശാല്‍നഗര്‍ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും രണ്ട് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.സൗജന്യയുടെ നിര്യാണത്തെ കുറിച്ചറിഞ്ഞ ശേഷം കന്നഡ നടി സഞ്ജന ഗാല്റാണി പറഞ്ഞു, ‘ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാന്‍ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂര്‍ണമായി സഹതപിക്കുന്നു. അതെ അവരെന്തു പിഴച്ചു ഇത്രയും വളര്‍ത്തി വലുതാക്കി അവളുടെ ആഗ്രഹത്തിനനുസരിച്ചു അഭിനയരംഗത്തേക്കയച്ചു അവള്‍ക്കു നല്ലതുവരാന്‍ പ്രാര്‍ത്ഥിച്ചു പക്ഷെ ഒരു പ്രാര്‍ത്ഥനയും ഫലം കണ്ടില്ല സൗജന്യ മടങ്ങി എന്നെന്നേക്കുമായി അഭിനയമില്ലാത്ത, വിഷാദങ്ങളില്ലാത്ത ലോകത്തിലേക്കു ഞങ്ങളും പ്രണാമമര്‍പ്പിക്കുന്നു FC