സീരിയല്‍ സിനിമ നടി ബേബി മരിച്ചു – പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും.
ഒരു ദു:ഖവാര്‍ത്ത കൂടി മലയാള സിനിമക്കും സീരിയലിനും.നഷ്ടപ്പെട്ടിരിക്കുന്നത് പ്രമുഖ നടി ബേബി സുരേന്ദ്രനെയാണ്.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബേബി.കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായി.തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മരണത്തിന് കീഴടങ്ങി.പ്രമുഖരായിട്ടുള്ള സീരിയല്‍ സിനിമാതാരങ്ങളെല്ലാം കടുത്ത ദു:ഖം രേഖപ്പെടുത്തി.
കിഷോര്‍ സത്യ കുറിച്ചത് ‘അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി.ബേബിചേച്ചി പോയി….ചേച്ചി….നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’…..
അവസാനമായി അവര്‍ അഭിനയിച്ച സിനിമ ‘തിമിരം’ ആയിരുന്നു.അത് OTT റിലീസായി വന്നു.നിരവധി സീരിയലുകളിലും ഹിറ്റ് സിനിമകളായ അഭിമന്യു,ഇന്നലെ,അപാരത,ചാണക്യന്,കേളി,എന്റെ സൂര്യപുത്രിക്ക്,തല്‍സമയം ഒരു പെണ്‍കുട്ടി,തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍,ഗേഡിഫാദര് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച ബേബി IV ശശി,ഭരതന് തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.ഇനി ഇറങ്ങാനുള്ള സിനിമ ബര്‍മുഡയാണ്.രണ്ട് മക്കളാണ് സൂര്യ,പരേതനായ സൂരജ്.ബേബിയുടെ യഥാര്‍ത്ഥപേര് പ്രസന്ന എന്നാണ്.63 വയസായിരുന്നു.ഇന്നലെ മരണാനന്തര ചടങ്ങുകള്‍ നടന്നു.സ്വര്‍ഗ്ഗം പൂകിയ താരത്തിന് ആദരാഞ്ജലികള്‍….
ഫിലീം കോര്‍ട്ട്.