സുശാന്തിനെ പോലെ നടന് ആര്യനെയും കൊല്ലല്ലെ – നടി കങ്കണ, കരണ്‍
ജോഹറിനെതിരെ.
കരണ്‍ ജോഹറിനെതിരെ കങ്കണ-സുശാന്തിന്റെ അവസ്ഥ കാര്‍ത്തിക്കിന് ഉണ്ടാകരുത് എന്ന്.കരണ്‍ ജോഹര്‍ ചിത്രം ദോസ്താന 2 വില്‍ നിന്ന് യുവ നടന് കാര്‍ത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കങ്കണ റണൗട്ട് രംഗത്ത്.സുശാന്ത് സിങിനെ പോലെ കാര്‍ത്തിക്ക് ആര്യനെയും അവര്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ കൂട്ടിച്ചേര്‍ക്കുന്നു.
സ്വന്തം നിലയിലാണ് കാര്‍ത്തിക്ക് ഇവിടെവരെ എത്തിയത്.അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റക്ക്തന്നെയാണ്.കരണ്‍ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. അയാളെ ഒറ്റക്ക് വിടുക.അല്ലാതെ സുശാന്തിന് സംഭവിച്ചത് പോലെ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങിമരിക്കാന്‍ നിര്‍ബന്ധിക്കരുത് കങ്കണ പറയുന്നു.ഇത്പോലെ ഉള്ളവരെ പേടിക്കേണ്ട കാര്‍ത്തിക്ക്.ഇതേ പോലെ വൃത്തി കെട്ട വാര്‍ത്തകളും റിലീസ് അനൗണ്‍സ്മെന്റും ചെയ്ത് നിന്നെ തകര്‍ക്കാന്‍ അവര്‍ നോക്കും.നീ നിശബ്ദനായിരിക്കുക.സുശാന്തിനെതിരെ അയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് ഇവര്‍ പറഞ്ഞ് പരത്തിയത്.കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2 വിലെ പ്രധാന താരങ്ങള്‍.2019ലായിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്.പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടു പോയി.അതിനിടെയാണ് കാര്‍ത്തിക്കിനെ മാറ്റി പകരം അക്ഷയ് കുമാറിനെ നായകനാക്കാന്‍ കരണ്‍ ജോഹര്‍ തീരുമാനിക്കുന്നത്.കാര്‍ത്തിക്കുമായി തെറ്റിപിരിഞ്ഞതിനെ തുടര്‍ന്നാണ് കരണ്‍ ജോഹര്‍ നായകനെ മാറ്റിയത് എന്നായിരുന്നു ആരോപണം.കോവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വെയ്ക്കാന്‍ കാര്‍ത്തിക്ക് ആവശ്യപ്പെട്ടിരുന്നു.ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ ഇതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക്ക് അഭിനയിക്കാന്‍ പോയത് കരണില്‍ നീരസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കരണും കാര്‍ത്തിക്കും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇരുപത് ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തീരുമാനം.
ഫിലീം കോര്‍ട്ട്.