ഒരു നായിക നടി കൂടി വിവാഹിതയായി- അലങ്കാരത്തിന് മാത്രം ആഭരണങ്ങള്‍.
എത്ര സിംപിളായ വേഷവിധാനങ്ങള്‍.ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍,മലയാളികളുടെ ഒരു പ്രിയ നടി കൂടി അങ്ങനെ വിവാഹിതയായിരിക്കുന്നു.ജോസഫ് എന്ന ചിത്രത്തിലെ മാധുരിയെ കൂടാതെയുള്ളനായികയായിരുന്നു ആത്മീയ രാജന്.അവരാണ് വളരെ ലളിതമായ ചടങ്ങിലൂടെ മറൈന്‍ എന്‍ജിനിയറായ സനൂപിനെ വിവാഹം കഴിച്ചിരിക്കുന്നത്.കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.ചടങ്ങുകളിലേക്ക് ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.ചൊവ്വാഴ്ചയാണ് ബാക്കിയുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആത്മീയയുടെ
സിനിമ രംഗത്തേക്കുള്ള ആദ്യ ചുവട് വെപ്പ്.തുടര്‍ന്ന് മനം കൊത്തി
പറവൈ,റോസ് ഗിത്താറിനാല്‍,ജോസഫ്,കാവിയന്‍ തുടങ്ങിയ
ചിത്രങ്ങളിലും അഭിനയിച്ചു.ജോസഫിലെ അഭിനയത്തിന് കേരള
ഫിലീം ക്രിട്ടിക്ക് അസോസിയേഷന് പുരസ്കാരം ആത്മീയയെ
തേടിയെത്തി.വിവാഹശേഷം അഭിനയത്തില്‍ തുടരുമോ എന്ന്
ആത്മിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആദ്യ നാളുകളിലെ തിരക്കും
ഹണിമൂണ്‍ ട്രിപ്പും കഴിഞ്ഞതിന് ശേഷം ബാക്കി കാര്യങ്ങള്‍
തീരുമാനമാകും.
നവദമ്പതികള്‍ക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് കൊണ്ട്….
ഫിലീം കോര്‍ട്ട്.