കണ്ടു മടുത്തു അഭിനയം.. കാളിദാസ് പറഞ്ഞു നിര്‍ത്താന്‍, 54 ദിവസം സെറ്റിലുണ്ടായിട്ടും മമ്മുട്ടിയെ കണ്ടില്ല.. ജയറാം…
ഏറ്റവും നല്ല സമയത്താണ് ജയറാം നില്‍ക്കുന്നത് ഏതുഭാഷയിലും ഹിറ്റ്.. മലയാളത്തില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിന്റെ അഭിമുഖത്തില്‍ താരം പറഞ്ഞത്..സിനിമയുടെതിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എന്റെ മോനാണു പറഞ്ഞത് ‘മലയാളത്തില്‍ അപ്പായ്ക്കു ബ്രേക്ക് എടുക്കാം. ഒരേ പോലെ കണ്ടു മടുത്തു.. ആവര്‍ത്തനവിരസത മാറുമല്ലോ. തെലുങ്കില്‍ നിന്നൊക്കെ വരുന്ന പടങ്ങളും ചെയ്യാം. നായകനല്ല എന്നല്ലേയുള്ളൂ. മറ്റു വേഷങ്ങള്‍ ചെയ്യാനും കൂടുതല്‍ ഭാഷകളിലേക്കു പോകാനും പറ്റും. നല്ല സിനിമ വരുമ്പോള്‍ മലയാളത്തിലും ചെയ്യാം’ എന്ന്. മാത്രമല്ല അന്‍പത്തിനാല് ദിവസം ഞാന്‍ സെറ്റിലുണ്ടായിരുന്നു പക്ഷേ ഞാന്‍ മമ്മുട്ടിയെ കണ്ടില്ലെന്നും ജയറാം പറയുന്നു കൂടാതെ വിമര്‍ശനങ്ങളെക്കുറിച്ചു പറയുന്നത് ഇങ്ങനെ, കൂടുതലും സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ വരാറുണ്ട്. ഏതെങ്കിലും സിനിമ പരാജയപ്പെട്ടാല്‍, എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ ചോദിക്കും. ഒരു പടം വിജയിച്ചാല്‍ ഇവര്‍ തന്നെ അഭിനന്ദനവുമായും വരാറുണ്ട്. രണ്ടും നമ്മള് സ്വീകരിക്കണം.
സിനിമ എന്നു മാത്രം കരുതിയല്ല ജീവിക്കുന്നത്. സിനിമ ഉണ്ടെങ്കില്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇല്ല. എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. ഷൂട്ടിങ് സൈറ്റിലാണെങ്കിലും വെറുതെ എല്ലാവരെയും നോക്കിയിരിക്കും. ഭയങ്കര രസമാണ് അത്. എന്തെല്ലാം കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമെന്നറിയാമോ. അതൊക്കെ പിന്നീട് ഉപകാരപ്പെടുകയും ചെയ്യുമല്ലോ. എന്നുകൂടി പറഞ്ഞാണ് നിര്‍ത്തുന്നത്.. ഏറ്റവും പുതിയ ജയറാം സിനിമയാണ് അബ്രഹാം ഓസ്ലര്. ഉടന്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം മിഥുന് മാനുവലാണ് ചെയ്യുന്നത് .FC