വിജയകാന്തിന്റെ ശവകൂടിരത്തിനടുത്തിരുന്ന് പൊട്ടിക്കരയുന്ന നടന് സൂര്യ.. വിജയിന് ചെരുപ്പേറ്..
പലതും കാണുന്നു.. ആദ്യം വിജയിനെ ചെരുപ്പെറിഞ്ഞു യാത്രയാകുന്നതും പിന്നാലെയിതാ സൂര്യയുടെ കണ്ണീരും, വിജയകാന്തിന്റെ ശവകുടീരം സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍താരം സൂര്യ. അദ്ദേഹം വികാരാധീനനാവുന്നതും കരയുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു, വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സൂര്യയും സഹോദരനും നടനുമായ കാര്‍ത്തിയും സന്ദര്‍ശിച്ചു. വിദേശത്ത് ചിത്രീകരണത്തിലായിരുന്നതിനാല്‍ വിജയകാന്തിന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് എത്തിച്ചേരാന്‍ അന്ന് സൂര്യക്ക് സാധിച്ചിരുന്നില്ല. അതില്‍ വിഷമം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വീഡിയോയും സൂര്യ പങ്കുവയ്ക്കുകയുണ്ടായി, വിജയ്യുടേതുപോലെ നടന് സൂര്യയുടെയും കരിയറിലെ ഉയര്‍ച്ചയ്ക്കു സുപ്രധാന പങ്കുവഹിച്ച താരമാണ് വിജയകാന്ത്.
സൂര്യയുടെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയില്‍ വിജയകാന്ത് അതിഥി വേഷത്തിലെത്തിയത് ഇരുവരും തമ്മിലുള്ള സ്നേഹബന്ധം കൊണ്ടു മാത്രമാണ്. ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നും സൂര്യ പ്രതികരിച്ചു. തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയകാന്ത് നല്കിയ പിന്തുണയും സൂര്യ അനുസ്മരിച്ചു. നാലോ അഞ്ചോ സിനിമകള്‍ ചെയ്തിട്ടും വലിയ പിന്തുണയോ അഭിനന്ദനമോ തനിക്ക് ലഭിച്ചിരുന്നില്ല. ഈ സമയത്താണ് വിജയകാന്തിനൊപ്പം ‘പെരിയ അണ്ണ’ എന്ന ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിനായി എട്ടോ പത്തോ ദിവസങ്ങള്‍ മാത്രമാണ് താന്‍ ജോലി ചെയ്തത്. ഓരോ ദിവസവും അദ്ദേഹത്തിന്റെ സഹോദര സ്നേഹം അനുഭവിക്കാന്‍ തനിക്കായി എന്നും കണ്ണീരോടെ സൂര്യ പറയുന്നു. FC