ദിലീപിന്റെ പൊന്നോമന മഹാലക്ഷ്മിക്ക് ആദ്യാക്ഷരം നാവിന് തുമ്പില്‍ കാവ്യയും, മീനാക്ഷിയും സാക്ഷി…..
ഈ വിജയദശമി ദിനത്തില്‍ മഹത്തായ അരിയിലെഴുത്തിനു ലക്ഷക്കണക്കിന് കുരുന്നുകളാണ് ഹരി ശ്രീ ഗണപതയേ നമഃ എന്ന് നാവില്‍ കുറിച്ച് പുത്തന്‍ ഭാവിലേക്ക് ചുവടുവച്ചത്, അതില്‍ സിനിമാരംഗത്തെയും, സീരിയല്‍ രംഗത്തെയും പലതാരങ്ങളുടെയും കണ്മണികളുണ്ടായിരുന്നു, ജനപ്രിയ നായകന് ദിലീപ് തന്റെ രണ്ടാമത്തെ മകള്‍ മഹാലക്ഷിയെയും എഴുത്തിനിരുത്തി അതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് സാക്ഷികളായി ‘അമ്മ കാവ്യയും, ചേച്ചി മീനാക്ഷിയും ഒപ്പമുണ്ട് മീനാക്ഷിയുടെ നെഞ്ചില്‍ അമര്‍ന്നുകിടക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയും വൈറലായിട്ടുണ്ട്. അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് മഹാലക്ഷ്മി ഹരിശ്രീ കുറിച്ചത്. ദിലീപിനൊപ്പം കാവ്യയെയും മീനാക്ഷിയെയും ചിത്രത്തില്‍ കാണാം. ഒപ്പം ഒരു ചിത്രം കൂടി ദീലീപ് പങ്കുവെച്ചു. അതില്‍ മീനാക്ഷിയുടെ നെഞ്ചില്‍ ചാഞ്ഞ് കിടക്കുകയാണ് മഹാലക്ഷ്മി. നിരവധി പേരാണ് കുഞ്ഞ് മഹാലക്ഷ്മിക്ക് നന്മകള് നേരുന്നത്. ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം’. ദിലീപ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. സര്‍വ്വ അനുഗ്രഹങ്ങളും വിദ്യാഗുണവും ഐശ്വര്യവും സരസ്വതി കടാക്ഷവും മഹാലക്ഷിമിക്ക് ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു FC