നടന് ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ തൂങ്ങി മരിച്ചു.നടന്റെ കാര്യത്തില്‍ തീരുമാനമായി.
നടന് ഉണ്ണി രാജന് പി. ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം.ഗാര്‍ഹിക പൂഢനമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് ഉണ്ണിക്കെതിരെ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ബന്ധു രേഷ്മ ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തി.തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നു എന്നും പിന്നീട് പീഢനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.പ്രണയ വിവാഹമായിരുന്നു.തുടക്കത്തില്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങള്‍ അടക്കം വിറ്റഴിച്ചു.ഇടക്കിടെ പണം ആവശ്യപ്പെടുമായിരുന്നു.ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ.അതായത് പ്രിയങ്കയുടെ അമ്മ അയച്ചുകൊടുക്കുമായിരുന്നു.ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.എല്ലാം വിറ്റുതുലച്ചു ഒന്നും ഇല്ലാതായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കി.ക്രൂരമായി മര്‍ദ്ദിച്ചു.മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്.മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള് തന്നെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു.വെമ്പായത്തെ വീട്ടില്‍ തിരിച്ചു വന്നതിന് ശേഷമാണ് പോലീസില്‍ പരാതി കൊടുത്തത്.കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തീരുമാനം.അതിനിടയില്‍ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു.അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് കരുതുന്നത്.
ഉണ്ണിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ബന്ധു രേഷ്മ പറഞ്ഞു.
ഫിലീം കോര്‍ട്ട്.