പെരുന്നാള്‍ ദിനത്തില്‍ ആശംസകളുമായി മലയാളത്തിലെ പ്രിയ താരം ദുല്‍ഖര്‍.
പെരുന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി മലയാളത്തിലെ പ്രിയതാരം ദുല്‍ഖര്‍ എത്തി.ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ പെരുന്നാളാശംസകള്‍ നേര്‍ന്നത്.എല്ലാവര്ക്കും ഈദ് മുബാറക്ക് ആശംസിച്ച് ദുല്‍ഖര്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ തന്നെ ഇരിക്കൂ എന്ന് തന്റെ പോസ്റ്റില്‍ ഓര്‍മ്മപ്പിക്കുന്നു.കുടുംബവും ആരോഗ്യവുമാണ് പ്രധാനമെന്നും താരം പറയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ഒരുചിത്രം DQ വെക്കുന്നത്.
കഴിഞ്ഞ ദിവസം മകളുടെ നാലാം ജന്മദിനവും ആഘോഷിച്ചിരുന്നു.ലോക്ക്ഡൗണ്‍ കാലത്തെ പെരുന്നാള്‍ വീട്ടില്‍ തന്നെ ആഘോഷിക്കുകയാണ് താരങ്ങളെല്ലാം.ദുല്‍ഖറിനോടൊപ്പം തന്നെ നസ്രിയയും സൗബിന് ഷാഹിറുമെല്ലാം പെരുന്നാള്‍ ആശംസകളും കുടുംബചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
മമ്മുട്ടി,പൃഥ്വിരാജ്,മനോജ് കെ.ജയന്,ഇന്ദ്രജിത്ത്,അനുസിത്താര,ടൊവിനോ തോമസ്,നദിയാമൊയ്തു തുടങ്ങിയ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ആശംസകള്‍ പങ്കുവെച്ചു.
ഫിലീം കോര്‍ട്ട്.