നടിമാരായ ആന്‍സിയും, അഞ്ജനയും മരിച്ച അപകടത്തിൽ പെട്ട കൂട്ടുകാരനും മരിച്ചു ലഹരിപാർട്ടി….
പാവം രണ്ടുനടിമാർ അവരൊരിക്കലും മരണം സ്വപ്നം കണ്ടിട്ടുണ്ടാവില്ല എന്നാൽ അവരറിയാതെ അവരെ മരണത്തിലേക്ക് നയിച്ചത് അവർ വിശ്വസിച്ച കൂട്ടുകെട്ടാണ്, ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇതാണ് ആൻസി കബീറും, അഞ്ജനയും മരിച്ച അപകടത്തിൽ അവർക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് കെ എ മുഹമ്മദ് ആഷിക്കും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. 25 വയസായിരുന്നു പ്രായം .നവംബർ ഒന്നിന് പുലർച്ചെ ഒരുമണിക്കായിരുന്നു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർവെട്ടിച്ചപ്പോൾ ഡിവൈഡറിനടുത്തുള്ള മരത്തിലിടിച്ചു താരസുന്ദരികൾ മരണപ്പെട്ടത്… മരണം മൂന്നായിരിക്കുന്നു കാർ ഓടിച്ച തൃശ്ശൂർ മാളാസ്വദേശി അബ്ദുൾ റഹ്മാൻ അറസ്റ്റിലായിട്ടുണ്ട് ഒപ്പം ഇവർ ലഹരിപാർട്ടികഴിഞ്ഞു വരികയായിരുന്നത്രേ അതിന്റെ റെയ്ഡിലാണ് പോലീസ്, ഫോര്‍ട്ട് കൊച്ചിയില്‍ ക്ലബ് 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ ഡിജെ പാര്‍ട്ടികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗിച്ചതിന് കൂടുതല്‍ തെളിവ് തേടി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പാലാരിവട്ടത്ത് നടന്ന കാര്‍ അപകടത്തിലാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവര്‍ മരിച്ചത്. കാറോടിച്ച അബ്ദുറഹ്മാനെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിനും നരഹത്യയ്ക്കുമുള്ള വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട് . പോയത് മിന്നിതിളങ്ങേണ്ട രണ്ടു നക്ഷത്രങ്ങളാണ് കൂട്ടുകൂട്ടിൽ കുരുങ്ങി അവരെന്നെന്നേക്കുമായി ഇല്ലാതായി FC