നടി ശാരദ മരിച്ചു ഹൃദയാഘാതം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം… താരനിരയെത്തും
കൂര്‍ത്തു തുളച്ചുകയറുന്ന ശബ്ദം… നാടകത്തിന്റെ തീച്ചൂളയില്‍ നിന്നാണ് കോഴിക്കോട് ശാരദ എന്ന നടിയുടെ പിറവി നിഷ്ക്കളങ്കമായ പുഞ്ചിരിയുള്ള ആ മുഖം അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കനുസരിച്ചു മിന്നിമറയുന്നത് അത്ഭുതമാണ്, രൗദ്രമാണ് അവര്‍ക്കു വല്ലാതെ ചേരുക, സല്ലാപം എന്ന ചിത്രത്തിലാണ് മനോജ് കെ ജയന്റെ അമ്മയായി വിലസിയത് ആ ചിത്രത്തിലൂടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ട അമ്മയായി… ഇപ്പോള്‍ വരുന്നത് അവര്‍ സ്വര്‍ഗം പൂകിയ വാര്‍ത്തയാണ്, കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 1985 – 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്, കുട്ടിസ്രാങ്ക്. എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. സല്ലാപത്തില്‍ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തില്‍ മികച്ച പ്രകടനം നടത്തി. സല്ലാപം, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലായിരുന്നു താമസം.. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു അടുപ്പമുള്ളവര്‍ സ്നേഹത്തോടെ വിളിക്കുന്ന ശാരദേച്ചി… ജോലിയുള്ളതിനാലായിരുന്നു പല അവസരങ്ങളും അവര്‍ക്ക് ഒഴിവാക്കേണ്ടിവന്നത് ചെറുതും വലുതുമായ പല താരങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തുന്നുണ്ട് ഞങ്ങളും പ്രണാമമര്‍പ്പിക്കുന്നു ശാരദേച്ചിക്ക് FC