നടി കാജള്‍ അഗര്‍വാള്‍ ആയതുകണ്ടില്ലേ ഗര്‍ഭാവസ്ഥയിലാണ്, തടികൂടിയെന്ന് കളിയാക്കുന്നവര്‍ കേള്‍ക്കുക….
ആരാധകര്‍ക്ക് വല്ലാത്തൊരിഷ്ടമുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍, പലഭാഷകളിലായി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ മുന്‍ നിര നായകന്മാര്ക്കൊപ്പം ചെയ്ത അവര്‍ വിവാഹ ശേഷം സിനിമയോട് താത്കാലികമായി വിടപറഞ്ഞിരിക്കുകയാണ്.
കോവിഡിന്റെ ആരംഭത്തിലായിരുന്നു കാജല്‍ ഗൗതം കിച്ചലുവിനെ വിവാഹം കഴിച്ചത് അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കും മുന്പ്താരസുന്ദരി ഗര്‍ഭിണിയാണ്, ഗര്‍ഭാവസ്ഥയില്‍ കാജല്‍ നന്നായി തടിച്ചു… തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് താരം.
ഗര്‍ഭകാലം ആസ്വദിക്കുന്ന കാജള്‍ തന്റെ പുതിയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് കാജള്‍ പറയുന്നു. ”എന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു.
എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ഗര്‍ഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ അസുഖമുണ്ടാക്കും കുഞ്ഞിന് ജന്മം നല്കിയാല് പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ സമയമെടുക്കും. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല.
എന്നാല്‍ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെ കൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക’… എന്നാണ് മനോഹരമായി കാജല്‍ കുറിച്ചത് FC