ഓര്‍ഡര്‍ ചെയ്ത മദ്യം ലഭിച്ചില്ല – ഇഷ്ട നടിയുടെ പരാതിയില്‍ കേസ് – -കുടിക്കാന്‍ കിട്ടാതെ.
‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ ഇങ്ങനെ ഒരു എഴുത്ത് മധ്യക്കുപ്പിക്കുമുകളില് കാണാം.സിനിമ സീരിയല്‍ തുടങ്ങിയവ കാണുമ്പോള്‍ ഇത്തരത്തിലൊരു സീന്‍ വന്നാല്‍ അപ്പോഴും വാണിംഗ് വരും.ഈ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതാരാണെന്നറിയാമോ നമ്മളെ ഭരിക്കുന്ന സര്‍ക്കാര്‍.ചാരായം വില്‍ക്കുന്നതും സര്‍ക്കാര്‍.വിഷമാണെന്ന് അപ്പോള്‍ സര്‍ക്കാറിന് അറിയാം എന്നാല്‍ ഇത് നിരോധിച്ചുകൂടെ എന്ന് ചോദിക്കും.സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്നെ ചാരായം വിറ്റും ലോട്ടറിയുടെ ചൂതാട്ടം നടത്തിയുമാണ്.
എന്തായാലും എത്ര കാച്ചിയാലും ഈ ചാരായം തികയാതെ വരും.കാരണം കുറച്ച് കാലമായി സ്ത്രീകളും മദ്യക്കടകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് തുടങ്ങിയിരിക്കുന്നു.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി കൗണ്ടര്‍ ആരംഭിക്കേണ്ടി വരും.
ഇവിടെ വാര്‍ത്ത ഇഷ്ട നടി ഷബാന അസ്മി ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്തു.അതിനുള്ള കാശും കൊടുത്തു.പക്ഷെ സാധനം മാത്രം കിട്ടിയില്ല.തുള്ളി വെള്ളംകുടിക്കാന്‍ തൊണ്ട വറ്റിവരണ്ട് കാത്തിരുന്ന നടി ഷബാന വിടുമോ.അവര്‍ ഉടന്‍ തന്നെ ട്വിറ്റ് ചെയ്തു.സൂക്ഷിക്കുക അവരെന്നെ കബളിപ്പിച്ചു.മദ്യം നല്കാന് മുന്‍കൂര്‍ പണം നല്കി ഓര്‍ഡര്‍ കൊടുത്തു മദ്യം തന്നില്ല.എന്ന് മാത്രമല്ല എന്റെ ഫോണില്‍ നിന്ന് വിളിച്ചിട്ട് എടുക്കുന്നുമില്ല.ഓണ്‍ലൈന്‍ പണമിടപാടിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പോസ്റ്റ് .70 വയസ്സ്കാരിയായ ഷബാന ഇത് പറഞ്ഞതോടെ ആരാധകരും അമ്പരപ്പിലാണ്.എന്നാല്‍ എത്ര പണം പോയി എത്ര ലിറ്ററാണ് ഓര്‍ഡര്‍ ചെയ്തത് .പരാതി നല്‍കിയോ എന്ന വിവരങ്ങളൊന്നും കൊടുത്തിട്ടില്ല.കൈ വിറക്കും വേഗം എത്തിക്കുക .
ഫിലീം കോര്‍ട്ട്.