ഭാവിയിലെ മഞ്ജു വാര്യര്‍ക്ക് ഈ സ്റ്റൈല്‍ മാത്രം മതി ഓര്‍മ്മപ്പെടുത്തല്‍ പോലെ.
ചതുര്‍മുഖം എന്ന ചിത്രം തിയേറ്ററുകളില്‍ നിറച്ച ആവേശം ചെറുതല്ല.മഞ്ജു വാര്യര്‍, സണ്ണിവെയ്ന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമായിരുന്നു ചതുര്‍മുഖം.കോവിഡ് പ്രതിസന്ധി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു.ഉടന്‍ തന്നെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.
അതെ സമയം സിനിമയെക്കാള്‍ ഹിറ്റായത് പ്രമോഷന്റെ ഭാഗമായി പ്രസ്സ്മീറ്റില്‍ മഞ്ജു വാര്യര്‍ ധരിച്ച വേഷമായിരുന്നു.സ്കേട്ടും ഷേട്ടും അണിഞ്ഞ ചുറുചുറുക്കോടെ എത്തിയ താരത്തിന്റെ ലുക്ക് ഒട്ടേറെ പേര് ഏറ്റെടുത്തു.കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുകരിച്ചു. ഇപ്പോള്‍ ഇതാ ടോപ് സിംഗര്‍ വേദിയിലെ പാട്ടുകാരി മേഘ്ന കുട്ടിയുടെ ചിത്രങ്ങളും ശ്രദ്ധേയമാവുകയാണ്.അതെ വേഷത്തിലും ഹെയര്‍ സ്റ്റൈലുമാണ് മേഘ്ന എത്തിയത്.മഞ്ജുവാര്യരുടെ ചിത്രത്തിനൊപ്പം മേഘ്നയുടെ ചിത്രവും ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ഈ ലുക്ക് ഹിറ്റായി.പാട്ട് വേദിയിലും മഞ്ജു വാര്യര്‍ അതിഥിയായി എത്തിയപ്പോള്‍ ഇതേ ലുക്കില്‍ മേഘ്ന എത്തിയിരുന്നു.
ഫിലീം കോര്‍ട്ട്.