മൈലാഞ്ചിയിട്ട് മൊഞ്ചായി കാവ്യാമാധവന്-സൗന്ദര്യം കൂടുന്നു.
നാടെങ്ങും ഈദുല്‍ഫിത്തറിന്റെ പുണ്യം നിറയുമ്പോള്‍ ആഘോഷത്തിന്റെ മെഹന്തിച്ചാര്ത്തുമായി കാവ്യാമാധവന്.കൈയ്യില്‍ മൈലാഞ്ചിചോപ്പണിഞ്ഞുള്ള കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പോസ്റ്റ് ചെയ്ത് കഴിഞ്ഞു.അന്നും ഇന്നും മാറാത്ത പുഞ്ചിരി തൂകിയ മുഖത്തോടെ ക്യാമറയെ നോക്കുന്ന കാവ്യയാണ് ചിത്രങ്ങളിലുള്ളത്.വിവാഹശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത കാവ്യ പിന്നീട് വളരെ അപൂര്‍വ്വമായേ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
മകള്‍ മഹാലക്ഷ്മിയുടെ നൂല് കെട്ടും പിറന്നാളും ദിലീപിനോടൊപ്പമുള്ള ഏതാനും വിരുന്നുകളും ക്ഷേത്രദര്‍ശനം തുടങ്ങിയ അവസരങ്ങളിലാണ് കാവ്യയുടെ പുതിയ ചിത്രങ്ങള്‍ വന്നിട്ടുള്ളത്.മുമ്പ് നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹവേളയിലും കാവ്യാമാധവന് മൈലാഞ്ചി അണിഞ്ഞെത്തിയിരുന്നു.ഈ ചിത്രം ആയിഷയുടെ വിവാഹാഘോഷവേളയില്‍ നിന്നും പകര്‍ത്തിയതാണ്.ആയിഷയുടെ വിവാഹാഘോഷവേളയില്‍ കാവ്യാമാധവന് മീനാക്ഷിയുടെ പിറന്നാളാഘോഷവേളയില്‍ ദിലീപും കാവ്യയും,ഉത്തരാ ഉണ്ണിയുടെ വിവാഹാഘോഷവേളയില്‍ ദിലീപും കാവ്യയും വധൂവരന്മാര്ക്കൊപ്പം തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ വീണ്ടും വൈറലാകുകയാണ്.എന്നും ഈ പുഞ്ചിരി മായാതെ നില്ക്കട്ടെ …
ഫിലീം കോര്‍ട്ട്.