‘ലവ് യു സാം..’-
സംയുക്തക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍….
മലയാളികളുടെ പ്രിയനായികയാണ് സംയുക്ത വര്‍മ്മ. നാലുവര്‍ഷം മാത്രമാണ് നടി സിനിമാലോകത്ത് സജീവമായിരുന്നത്. എങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നു. പിറന്നാള്‍ നിറവിലാണ് സംയുക്ത വര്‍മ്മ. സിനിമയിലെ സുഹൃത്തുക്കളെല്ലാം ഹൃദ്യമായ ആശംസയാണ് നടിക്ക് അറിയിച്ചിരിക്കുന്നത്.
സംയുക്തയുടെ അടുത്ത സിനിമാ സുഹൃത്തുക്കളാണ് മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍. എല്ലാവരും ഹൃദയംതൊടുന്ന ആശംസയാണ് സംയുക്തയ്ക്കായി കുറിച്ചിരിക്കുന്നത്. ‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ കഥകളും അറിയാം, എന്നാല്‍ ഒരു നല്ല സുഹൃത്ത് ആ അനുഭവങ്ങളില്‍ നിങ്ങളോടൊപ്പം ജീവിച്ചു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു സാം..ജന്മദിനാശംസകള്!’ – മഞ്ജു വാര്യരുടെ വാക്കുകള്‍.
നാലുവര്‍ഷം മാത്രമായിരുന്നു മലയാള സിനിമയില്‍ സജീവമായിരുന്നതെങ്കിലും അഭിനയിച്ച പതിനെട്ടു ചിത്രങ്ങളില്‍ ഒട്ടുമിക്കതും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
നടന് ബിജു മേനോനുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും അകന്നു നിന്ന സംയുക്ത പരസ്യ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വര്‍മ്മ പക്ഷെ സിനിമ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.FC