സാന്ത്വനം സീരിയല്‍ നടന് കൈലാസ് നാഥിന്റെ അവസ്ഥ ഗുരുതരം.
സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് കൈലാസ് നാഥ്.സാന്ത്വനം എന്ന ജനപ്രിയ സീരിയലില്‍ അദ്ദേഹത്തിന്റെകഥാപാത്രം ഏറെ ജനപ്രീതി നേടുന്നുമുണ്ട്. കഴിഞ്ഞ ദിവസം ആദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു.അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ്.എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാ ചിലവുകള്‍ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു എന്ന് സുഹൃത്തും നടനുമായ സജിന്‍ ഫെയ്സ് ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
കുറിപ്പ് ഇങ്ങനെ-പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടന് സുമനസ്സുകളുടെ സഹായം തേടുന്നു.തിരുവനന്തപുരം SKഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ്.ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.ഇതിന് ഭാരിച്ച തുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു.അദ്ദേഹത്തിന്റെ ചികിത്സക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം.ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്കിയാല് അതൊരു വലിയ സഹായമായിരിക്കും.അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ത്തിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.