ഭാവന ആദ്യം അഭിനയിച്ച നമ്മള് എന്ന സിനിമയിലെ ഫോട്ടോ… അതിനിടയില്‍ ഷൈന്‍ ടോം ചാക്കോ…..
”ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഞാന്‍ ‘നമ്മള്’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് നടന്നു കയറിയത്. കമല്‍ സര് സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാന്‍ ‘പരിമളം’ ആയിത്തീര്‍ന്നു, തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ തന്നെ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്ക് കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അങ്ങനെ നിരവധി വിജയങ്ങള്‍, നിരവധി പരാജയങ്ങള്‍, സന്തോഷം, സ്നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത് .
ഞാന്‍ ഇപ്പോഴും പഠിക്കുകയും എന്നെ തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയില്‍ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാന്‍ മിസ് ചെയ്യുന്നു. ചിത്രങ്ങള്‍ക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി. ”-ഭാവന കുറിച്ചു.
ഭാവന പങ്കുവച്ച ചിത്രത്തില്‍ മറ്റൊരു യാദൃച്ഛികത കൂടി ഉണ്ട്. നടന് ഷൈന്‍ ടോമിനെയും ഭാവനയ്ക്കു പുറകിലായി കാണാം. ഷൈന്‍ ടോം ആദ്യമായി അഭിനയിച്ച ചിത്രമാണ് നമ്മള്. സിനിമയില്‍ ഒരു ബസ് യാത്രയ്ക്കാരനായാണ് അദ്ദേഹം എത്തിയത്. അന്ന് സംവിധായകന് കമലിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈന്‍. FC