21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരിപട്ടം വീണ്ടും ഇന്ത്യയിലേക്ക്, ആ സുന്ദരിയിതാ ഹര്‍നാസ് സന്ധു….
വിശ്വം കീഴടക്കാന്‍ പ്രാപ്തരായിട്ടുള്ളവര്‍ ഭാരതത്തില്‍ ഒട്ടനവധിയുണ്ട് അവര്‍ മാറ്റുരക്കാറുമുണ്ട് പക്ഷേ അവസാന നിമിഷം എവിടെയോ ഒരു പിഴവ്, എന്നാലത് തിരുത്തിയിരിക്കുകയാണ് 21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള സുന്ദരി ഹര്‍നാസ് സന്ധു, അവര്‍ വിശ്വം കീഴടക്കി വിശ്വസുന്ദരിപട്ടം ഭാരതത്തിന് സമ്മാനിച്ചു..
വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്റെ നെറുകയില്‍ ഒരു ഇന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് 2021-ലെ വിശ്വസുന്ദരിപ്പട്ടം (Miss Universe 2021) നേടി രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തില്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹര്‍നാസ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തന്റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാ വര്‍ഷവും കോടിക്കണക്കിനു ആളുകള്‍ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. മത്സരത്തില്‍ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ”ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.
ഇതിന് ഹര്‍നാസ് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്ക്കുന്നു”
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പറഞ്ഞതിങ്ങനെ ഇവിടെ നമ്മള് സംസാരിക്കുന്നതിനേക്കാള്‍ പ്രകൃതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമിതാണ്. ഓരേ പ്രവര്‍ത്തനവും ഒന്നുകില്‍ ഭൂമിയെ സംരക്ഷിക്കും അല്ലെങ്കില്‍ കൊല്ലും. ദുരന്തങ്ങളില്‍ പശ്ചാത്തപിക്കുന്നിനേക്കാളും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനേക്കാളും നല്ലത് ഇപ്പോഴേ പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാണ്. പ്രതിരോധവും സംരക്ഷവുമാണിവിടെ പ്രാവര്‍ത്തികമാകേണ്ടത്, അതാണ് അനിവാര്യം’, ഈ മറുപടികളാണ് ഹര്‍നാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകള്‍ നിരീക്ഷിച്ചു.
നടിയും മോഡലുമായ ഹര്‍നാസ് 2021 ഒക്ടോബറില്‍ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ല്‍ ടൈംസ് ഫ്രഷ് ഫേസ് കന്റ്റെസ്റ്റിലൂടെയാണ് സൗന്ദര്യ മത്സരങ്ങളില്‍ ഹര്‍നാസ് പങ്കെടുത്തു തുടങ്ങിയത്. 21-കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളില്‍ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളും അഭിമാനിക്കുന്നു ഹര്‍നാസ് സന്ധു നിങ്ങളിലൂടെ FC