നടി അര്‍പ്പിതയുടെ റൂം തല്ലിപ്പൊളിച്ചപ്പോള്‍ കണ്ടത് നോട്ട് കൂമ്പാരം… 29 കോടിയും, കിലോക്കണക്കിന് സ്വര്‍ണ്ണവും……
മന്ത്രിയുടെ സന്തത സഹചാരിയായ നടിയുടെ വീട്ടില്‍ പരിശോധന നടത്തിയ എന്‍ഫോഴ്സ്മെന്റെ ഞെട്ടിത്തരിച്ചു ഒരുമുറി തല്ലിപൊളിച്ചു അകത്തു കടന്നപ്പോള്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം.
അങ്ങിനെ നടി അര്‍പ്പിതയുടെ രണ്ട് ഫ്ളാറ്റുകളില്‍ നിന്നായി പിടിച്ചെടുത്തത് 50 കോടിയും, കിലോക്കണക്കിന് സ്വര്‍ണ്ണവും, അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍ നിന്ന് വീണ്ടും പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ബെല്‍ഘാരിയ ടൗണ്‍ ക്ലബിലെ ആഡംബര ഫ്ളാറ്റില്‍നിന്ന് 28 കോടിയോളം രൂപയും ആറുകിലോ സ്വര്‍ണ്ണവുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. പിടികൂടിയ പണം മാത്രം ഏകദേശം 50 കോടിയോളം രൂപയായി.
ദിവസങ്ങള്‍ക്ക് മുമ്പ് അര്‍പ്പിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍നിന്ന് 21 കോടി രൂപയും 50 ലക്ഷത്തിന്റെ വിദേശകറന്‍സികളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. 20 മൊബൈല്‍ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ആദ്യ റെയ്ഡില്‍ പിടികൂടിയിരുന്നു. അര്‍പ്പിതയെ ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബെല്‍ഘാരിയയിലെ ഫ്ളാറ്റില്‍ ബുധനാഴ്ച റെയ്ഡ് നടന്നത്. ഫ്ളാറ്റിലെ ഷെല്ഫുകളില് നിന്ന് കെട്ടുകണക്കിന് നോട്ടുകളാണ് ഇ.ഡി. സംഘം കണ്ടെടുത്തത്. ഇത് എണ്ണിതിട്ടപ്പെടുത്താന് ഇ.ഡി. അധികൃതര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടി. കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇവയെല്ലാം ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. FC