30 കിലോയില്‍ നിന്ന് 50 തിലേക്ക് – നടി സിംപിളായി ചെയ്തത് കണ്ടോ…..
കൃത്യമായ ഡയറ്റിങിലൂടെയും വര്‍ക്കൗട്ടിലൂടെയും ശരീരഭാരം കുറച്ചതിന്റെ കഥ പലരും പറഞ്ഞ്് കേട്ടിട്ടുണ്ട്. എന്നാല്‍ നടി ഇഷാനി കൃഷ്ണക്ക് പറയാനുള്ളത് ശരീരഭാരം വര്‍ദ്ധിപ്പിച്ച കഥയാണ്.മെലിഞ്ഞ് ഇടതൂര്‍ന്ന് നീളന്‍ മുടിയുമായി സിനിമയില്‍ കന്നി അംഗം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ.മമ്മുട്ടി ചിത്രം വണ്ണിലൂടെയായിരുന്നു അരങ്ങേറ്റം.നടന് കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി.പലരും പഴയതിനേക്കാള്‍ മെലിയുമ്പോള്‍ ഇഷാനിയുടെ ഏറ്റെടുത്ത ചലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു.39, 41 കിലോയില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് 10 കിലോ ശരീരഭാരമാണ് നടി വര്‍ദ്ധിപ്പിച്ചത്.വീട്ടിലെ ഉയരം കൂടിയ മകള്‍ അഹാനയാണെങ്കില് ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്.തന്നെക്കാള്‍ 10 കിലോ കുറഞ്ഞ അനുജത്തിയെന്ന് അഹാന മുമ്പൊരിക്കല്‍ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു.ശരീരം മെലിയുന്നതില്‍ മാത്രമല്ല ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലും പോസറ്റിവിറ്റി തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകര്‍ പറയുന്നു.
ഫിലീം കോര്‍ട്ട്.