50കടന്നു 16കാരിയുടെ മെയ് വഴക്കത്തില്‍ നടി ശോഭന!!!
![](https://filmcourtonline.com/wp-content/uploads/2021/12/shobana.jpg)
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് ശോഭന. നൃത്ത വൈഭവത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ശോഭന വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തേക്കാള്‍ സ്നേഹിച്ചത് നൃത്തമെന്ന കലയാണ്. അതുകൊണ്ടു തന്നെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായികയായി എത്തിയ ശേഷം ശോഭന നൃത്ത വിദ്യാലയവുമായി അഭിനയലോകത്തുനിന്നും വിടപറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ‘തിര’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയ നടി ‘വരനെ ആവശ്യമുണ്ട് ‘എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. സിനിമയില്‍ ഇടവേളകളില്‍ മാത്രം ഭാഗമാകുന്ന ശോഭന ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചെന്നൈയില്‍ നടത്തുന്ന കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നൃത്ത വീഡിയോകളുമായി എത്താറുണ്ട് നടി.
ഇപ്പോഴിതാ, മനോഹരമായ നൃത്ത ചുവടുകളും അസാമാന്യ മെയ് വഴക്കവുമായി അമ്പരപ്പിക്കുകയാണ് നടി. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്ത പ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.FC