സീരിയല്‍ നടി അപ്സരയുടെ അവസ്ഥ.. അനുഭവിക്കേണ്ടിവന്നത് ചില്ലറയല്ല.. വിവാഹത്തിന് മുന്നേ കുട്ടികള്‍ വരെ….
ചെയ്ത തെറ്റ്, കിട്ടിയ കഥാപാത്രം ഭംഗിയായി അഭിനയിക്കുന്നു എന്നതാണ്, അതേ, നീ തല്ലുകിട്ടാതെ സൂക്ഷിച്ചോ’ മലയാളം മിനിസ്ക്രീനിലെ സീരിയലിലെ ജയന്തിയായതിനുശേഷം പലരും പറയുന്നതാണ് ഇങ്ങനെ. ഇതുകേള്‍ക്കുമ്പോള്‍ തല്ലുകിട്ടുമോ എന്ന പേടി ഉണ്ടെങ്കിലും കലാകാരിയെന്ന നിലയില്‍ വലിയ അഭിമാനവും തോന്നാറുണ്ട്. ഇത് പറയുന്നത് മറ്റാരുമല്ല പ്രമുഖ ടിവി- സീരിയല്‍ താരം അപ്സരയാണ്.
സീരിയലിലെ ജയന്തിയെന്ന നെഗറ്റീവ് കഥാപാത്രത്തെ പ്രേക്ഷക പ്രിയമാക്കിയത് അപ്സരയാണ്. സമൂഹമാധ്യമങ്ങള്‍ വിവാഹനാളില്‍ പോലും അപ്സരയെ വെറുതെവിട്ടിട്ടില്ല എന്നതും വേദന ജനകമാണ്. ട്രോളുകളുടെയും ഇല്ലാക്കഥകളുടെയും പെരുമഴയായിരുന്നു. ഭര്‍ത്താവ് ആല്‍ബിനും അപ്സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്നുവരെ ചിലര്‍ വാര്‍ത്തകളിറക്കി.
എന്നാല്‍ വിവാഹദിനത്തില്‍ തന്നെ അവര്‍ അത്തരം വ്യാജ വാര്‍ത്തകളെ ചെറുചിരിയോടെ തളളികളഞ്ഞു. ‘ഒറ്റ ജീവിതമേയുളളൂ, അത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ആദ്യ ജീവിതപങ്കാളിയുമായി ഒത്തുപോകാനാവാത്തതിനാല്‍ വേര്‍പിരിയേണ്ടി വന്നു. അത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടതല്ല സ്ത്രീകള്‍.
നല്ലൊരു ജീവിതം കരഞ്ഞു തീര്‍ക്കാതെ സ്വന്തം ജീവിതം സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകളുണ്ടായാലും ഇങ്ങനെയേ പറയൂ. എന്റെ വീട്ടുകാര്‍ക്കും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടുകളാണ് നാട്ടുകാര്‍ക്ക്. പിന്നെ പറയുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെ”- വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടും എന്ന് ദൃഢനിശ്ചയത്തോടെ അപ്സര പറയുന്നു. FC