ദുല്‍ഖര്‍ വിവാഹിതനായിട്ട് 11 വര്‍ഷം താരത്തിന് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല.. അമാലുവിന്……
മലയാളത്തിനുപുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ദുല്‍ഖറിന്റേതായി ചിത്രങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തില്‍ നിന്നുള്ള മറ്റൊരുനടനും കിട്ടാത്ത സൗഭാഗ്യത്തിന്റെ നടുവിലാണ് ദുല്‍ഖര്‍ അതിനിടയില്‍ വന്നെത്തിയ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം, കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും പതിനൊന്നാം വിവാഹവാര്‍ഷികം. ഭാര്യക്ക് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഇരുവരുടേയും പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ഏറെ വൈകിപ്പോയ പോസ്റ്റെന്നാണ് ദുല്‍ഖര്‍ കുറിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
‘പതിനൊന്ന് വര്‍ഷം! ഈ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോള്‍, നീ അമ്മയായപ്പോള്‍, നമ്മള് സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ’; എന്ന് ദുല്‍ഖര്‍ എഴുതി. ദുല്‍ഖറിനും അമാലിനും വിവാഹ വാര്‍ഷികാശംസകള്‍. FC