നടി ദേവിക പ്രസവിച്ചു.. ആണ്‍കുഞ്ഞാണ് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വിജയ് പുറത്തുവിട്ടു….
ആഘോഷങ്ങളായിരുന്നു പ്രസവത്തിനു ആശുപത്രിയില്‍ കയറുന്നതു വരെ, കാത്തിരിപ്പിന്റെ സുന്ദര നിമിഷങ്ങള്‍ അവസാനിപ്പിച്ച് ഇരുതാരങ്ങള്‍ക്കും കുഞ്ഞുവാവ പിറന്നിരിക്കുന്നു, നടിയും അവതാരികയുമായ ദേവിക നമ്പ്യാര്‍ അമ്മയായി.
കുഞ്ഞ് പിറന്ന സന്തോഷം ഭര്‍ത്താവ് വിജയ് മാധവാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ലേബര്‍ റൂമില്‍ നിന്നുള്ള വിഡിയോയിലൂടെയാണ് ആണ്‍കുട്ടി ജനിച്ച സന്തോഷം ഇരുവരും അറിയിച്ചത്. ആദ്യമായി ലേബര്‍ റൂമില്‍ കയറുന്നതിന്റെ സന്തോഷവും വിജയ് വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ എല്ലാ അമ്മമാര്‍ക്കും ഒരു വലിയ നമസ്കാരമെന്നും വിജയ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും വിഡിയോയിലൂടെ അറിയിച്ചു. വിഡിയോക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ദേവികയുടെയും വിജയിയുടെയും വിവാഹം. ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. FC