നടി സൗഭാഗ്യയുടെ കുഞ്ഞിന്റെ ആദ്യ സ്റ്റെപ് സെറിമണി വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചപ്പോള്‍…
ആദ്യ ചുവടുവെപ്പിന്റെ വിശേഷങ്ങള്‍, മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി പങ്കുവെച്ച് എത്തിയിരിക്കുകയാണ് കുടുംബം. ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ഒന്നാം പിറന്നാള്‍ കഴിഞ്ഞിട്ടും മകള്‍ നടന്നു തുടങ്ങാത്തതില്‍ താന്‍ സ്വയം കുറച്ച് നിരാശ അനുഭവിച്ചിരുന്നതായും ചുറ്റുമുള്ളവരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും താരം പറയുന്നു.
നടക്കാന്‍ തുടങ്ങിയ അന്ന് അമ്മയുടെ അടുത്തെത്തി അമ്മ കൊലുസൊക്കെ ഇട്ട് ചടങ്ങ് ഗംഭീരമാക്കിയതായി സൗഭാഗ്യ പറയുന്നു. മറാഠി പാരമ്പര്യത്തിന്റെ ചുവടു പിടിച്ചാണ് ഇത്തരമൊരു ആഘോഷം താരം ഒരുക്കിയിരിക്കുന്നത്. ആരതി ഉഴിഞ്ഞ് കുഞ്ഞിനെ സ്വീകരിച്ച് ചന്ദനവും കുങ്കുമവും നെറ്റിയില്‍ തൊട്ടു കൊടുക്കുന്നതാണ് ആദ്യ ചടങ്ങ്. പട്ട് തുണിയില്‍ ചവിട്ടിയാണ് കുഞ്ഞ് നടന്ന് വരുന്നത്. ഒപ്പം പൂക്കള്‍ വിതറുന്നതും കാണാം. എന്തായാലും, അച്ഛന്, അമ്മ എന്ന നിലയില്‍ തങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ ആഘോഷമായാണ് ചടങ്ങ് നടത്തുന്നതെന്ന് സൗഭാഗ്യ പറയുന്നുണ്ട്.
കുഞ്ഞ് സുധര്ശനയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണെത്തുന്നത്. സുധാപ്പു ജനിച്ചത് മുതല്‍ വ്ലോഗിലെല്ലാം കുഞ്ഞിന്റെ വിശേഷങ്ങളാണ് സൗഭാഗ്യയും അര്‍ജുനും ഉള്‍പെടുത്തിയിട്ടുള്ളത്. ടിക് ടോക് അല്ലാതെ സ്ക്രീനില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നും നേരത്തെ സൗഭാഗ്യ പറഞ്ഞിരുന്നു. അതിന് യോജിച്ച ആളല്ല താന്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. FC