മകളുടെ കുഞ്ഞിനെ മടിയിലിരുത്തി നടന് റഹ്മാന്.. മുത്തച്ഛനായതിന്റെ സന്തോഷം.. പക്ഷേ ചെറുപ്പം…
ചെറുപ്പക്കാരനായ നടന് റഹ്മാന്റെ മടിയില്‍ ഒരുകുഞ്ഞ്, ചെറിയ പെരുന്നാള്‍ ദിനത്തില്‍ പേരക്കുട്ടിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് നടന് റഹ്മാന്. മകള്‍ റുഷ്ദ റഹ്മാന്റെ മകനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റഹ്മാന് പോസ്റ്റ് ചെയ്തത്. ‘ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ’ എന്ന കുറിപ്പും ഈ ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. റഹ്മാന് മുത്തച്ഛന് ആയത് വിശ്വസിക്കാനാകുന്നില്ലെന്നും 1980-കളിലെ റൊമാന്റിക് ഹീറോ ഇപ്പോള്‍ മുത്തച്ഛന് ആയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നിങ്ങള്‍ മുത്തച്ഛന് ആയെങ്കിലും ഇപ്പോഴും കാണാന്‍ കൗമാരക്കാരനെ പോലെയുണ്ട് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് റുഷ്ദ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷവാര്‍ത്ത റുഷ്ദ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അയാന് റഹ്മാന് നവാബ് എന്നാണ് കുഞ്ഞിന്റെ പേര്. 2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം.റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളും റഹ്മാനുണ്ട്. എ ആര് റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് നടന് റഹ്മാന്റെ ഭാര്യ. FC