മേനകയുടെ മകള്‍ കീര്‍ത്തിയുടെ പ്രണയമാണ് വാര്‍ത്ത.. നടി പറയുന്നു ഫര്‍ഹാനെ തലയില്‍ കെട്ടിവെക്കാന്‍ നോക്കണ്ട….
എന്തോ അജണ്ടയുള്ളതു പോലെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ നീക്കങ്ങള്‍.. കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാര്‍ത്ത. ദുബായ് വ്യവസായി ഫര്ഹാന് ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പടര്‍ന്നു.
ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്. ”ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം.”-കീര്‍ത്തി സുരേഷ് ട്വീറ്റ് ചെയ്തു.
തന്റെ പേരില്‍ വന്ന പ്രണയവാര്ത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീര്‍ത്തിയുടെ പ്രതികരണം. കീര്‍ത്തിയും ഫര്‍ഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഫര്ഹാന് ഇതിനു മുമ്പും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒന്ന് കൂടെകൂടിയാല്‍ പിടിച്ചു കെട്ടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് FC