നടന് സുരാജിന്റെ മകളാണ് ആക്ഷന്‍ ഹീറോ ബിജുവിലെ കണ്ണ് നനയിച്ച ആ മകള്‍.. വലുതായിരിക്കുന്നു….
ഏഴു വര്‍ഷം മുന്നേ സംഭവിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു, ആ ചിത്രത്തിലെ ‘സനല്‍ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി നടി അഭിജ ശിവകല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ കണ്ണു നനച്ച രംഗമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഭാര്യ തള്ളിപ്പറയുന്നതും പിന്നീടുള്ള സുരാജിന്റെ പ്രകടനവും.
”കൊച്ച് സനല്‍ അണ്ണന്റെയാ സാറേ” എന്ന് ഭാര്യ പറയുമ്പോള്‍ സുരാജ് നോക്കിയ നോട്ടം പ്രേക്ഷകരുടെ ഉള്ളിലേക്കാണ് ആഴ്ന്നിറങ്ങിയത്. സുരാജിന്റെ ഭാര്യയായി അഭിനയിച്ച അഭിജ ശിവകല അന്ന് മകളായി അഭിനയിച്ച കുട്ടിയോടൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ”ഇതാരാണെന്നു മനസ്സിലായോ?” എന്ന കുറിപ്പുമായി ഒരു പെണ്‍കുട്ടിയുടെ ചിത്രം അഭിജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അടുത്ത ഫോട്ടോയിലാണ് ആ യുവതി ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിജയുടെയും സുരാജിന്റെയും മകളായി അഭിനയിച്ച കൊച്ചുമിടുക്കി ഫാത്തിമ ഫര്‍സാന ആണെന്നു മനസ്സിലാകുന്നത്.
”ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങള്‍ക്ക് പരിചയമുള്ള ഒരാളാണ്. ഒന്ന് ഊഹിച്ചു നോക്കൂ, മനസ്സിലായവര്‍ കമന്റ് ചെയ്താല്‍ ആളെ വെളിപ്പെടുത്താം. അല്ലെങ്കില്‍ ഇടതുവശത്തേക്ക് മറിച്ചു നോക്കൂ, ഇവള് ഫാത്തിമ ഫര്‍സാന.” ചിത്രത്തോടൊപ്പം അഭിജ കുറിച്ചു. പുതിയ ചിത്രത്തോടൊപ്പം ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷന് രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവച്ചിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’ 2016ലാണ് റിലീസ് ചെയ്തത്. FC