നടന് ഹരീഷിന്റെ മകന് വിഷ്ണു വിവാഹിതനായി.. നയനയാണ് ഭാര്യ.. നയന മനോഹരമാക്കട്ടെ ജീവിതം….
ആരെയും കൂസാതെ വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്ന നടന് ഹരീഷ് പേരടിയുടെ മകന് വിഷ്ണു പേരടി വിവാഹിതനായി. നാരായണന്
കുട്ടി-ഉഷ ദമ്പതികളുടെ മകള്‍ നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം.
കൊച്ചിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു.
അന്നത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു യുകെയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. ഹരീഷ് പേരടിയുടേയും ബിന്ദുവിന്റേയും മൂത്ത മകനാണ് വിഷ്ണു. വൈദി എന്നു പേരുള്ള മറ്റൊരു മകന് കൂടി ഇരുവര്‍ക്കുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വിഷ്ണുവിന്റേയും നയനയുടേയും വിവാഹ നിശ്ചയം. വലിയ താരങ്ങളൊന്നും എത്തിയതായി കണ്ടില്ല ഇതുമായി അടുത്തപരിചയമുണ്ടെങ്കില് അതിലായിരിക്കും അവരെത്തുക നവമിഥുനങ്ങള്ക്ക് മംഗളം നേരുന്നു FC