എന്നും പരിഹാസങ്ങള്‍ തടിയും സൗന്ദര്യവും തന്നെ പ്രശ്നം.. ചന്ദ്രശേഖറും മഹാലക്ഷ്മിയും വേര്‍പിരിഞ്ഞെന്ന് …..
വാര്‍ത്തകളാണ് ഒന്നും സത്യമല്ല, വിവാഹശേഷം ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട ദമ്പതികളാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല രവീന്ദറിനെതിരെ വ്യാപകമായ ബോഡി ഷെയ്മിങും നടന്നു. പക്ഷേ പ്രതിസന്ധികളെയെല്ലാം ഒരു പുഞ്ചിരിയോടെ അവര്‍ കാറ്റില്‍പ്പറത്തി.
കുറച്ച് ദിവസങ്ങളായി മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് വിവാഹമോചന വാര്‍ത്തകള്‍ക്കു തുടക്കമിട്ടത്.
മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. പല പല ബ്രാന്‍ഡ് പ്രമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രവീന്ദറിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്ന കിംവദന്തികള്‍ പൊട്ടിപുറപ്പെട്ടു.
എന്തായാലും ഡിവോഴ്സ് പ്രചരണങ്ങള്‍ക്ക് രവീന്ദര്‍ തന്നെ മറുപടിയുമായി രംഗത്തെത്തി. ”ഡേയ് ‘പുരുഷാ’. ഒറ്റയ്ക്കുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇടരുത് എന്ന് നിന്നോട് ഞാന്‍ എത്രവട്ടം പറഞ്ഞു? നമ്മള് പിരിഞ്ഞു എന്ന് സകല സോഷ്യല്‍ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവര്‍ത്തിച്ചാല്‍, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും.” എന്ന് രവീന്ദറിന്റെ സ്നേഹം നിറഞ്ഞ താക്കീത്. യൂട്യൂബ് പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദര്‍ ചോദിക്കുന്നു. ”ഞങ്ങള്‍ സന്തോഷത്തോടെയിരിക്കുന്നു, സര്‍വോപരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.” എന്നും രവീന്ദര്‍ കുറിച്ചു.
ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവെന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മി കുറിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍. FC