എന്റെ ഭാഗ്യം മകള്‍ മീനാക്ഷിയാണ് നടന് ദിലീപ് തുറന്നു പറയുന്നു.. അവളില്ലായിരുന്നെങ്കില്‍ ഞാന്‍…
നല്ലൊരച്ചന്റെ വാക്കുകള്‍.. തന്റെ ചെറു പ്രായത്തില്‍ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് മകളെ ഉപദേശിക്കാറില്ല. അവള്‍ക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിന് പിന്തുണ കൊടുക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറയുന്നു. താരങ്ങളുടെ വീട്ടില്‍ എന്തു നടക്കുന്നു എന്നറിയാനാണ് എല്ലാവര്ക്കും താല്പര്യം. അതുകൊണ്ട് താരങ്ങളുടെ മക്കളും എപ്പോഴും വിമര്ശിക്കപ്പെട്ടുകൊണ്ടിരിക്കും. ഒരഭിമുഖത്തില്‍ സംസാരിച്ചുകൊണ്ട് താരം പറഞ്ഞത്. ”എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാന്‍. എനിക്ക് അവളോട് എന്തും പറയാം. നിനക്ക് എന്താണു വേണ്ടത്, എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാന്‍ പിന്തുണ നല്‍കും എന്നാണ് അവളോട് ഞാന്‍ പറയുന്നത്. ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകള്‍ വേറെയാണ്. അവള് ഇപ്പോള്‍ പഠിക്കുകയാണ്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളില്‍ ഒരാള്‍ സൈലന്റും മറ്റെയാള്‍ കുറച്ചു വൈലന്റുമാണ്. എന്റെ മക്കള്‍ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കള്‍ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കള്‍ അങ്ങനെയാണ്. നമ്മള് അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ അവരെ അങ്ങനെയാണ് കാണുന്നത്.
താരങ്ങളെ ഇഷ്ടപ്പെടുന്നവവര് അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാന്‍ എല്ലാവര്ക്കും എന്നും ആകാംക്ഷയാണ്. ചിലപ്പോഴൊക്കെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ ‘എന്താണ് അച്ഛാ ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാന്‍ എന്തെല്ലാം കേള്‍ക്കുന്നുണ്ട്. നമ്മള് അതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട’ എന്നാണ്. FC